12 കോടി Investment സമാഹരിച്ച് Insurance കേന്ദ്രീകൃത Fintech പ്ലാറ്റ്‌ഫോമായ Finsall
പന്ത്രണ്ട് കോടി നിക്ഷേപം സമാഹരിച്ച് ഇൻഷുറൻസ് കേന്ദ്രീകൃത ഫിൻടെക് പ്ലാറ്റ്‌ഫോമായ ഫിൻസാൽ
യൂണികോൺ ഇന്ത്യ വെഞ്ചേഴ്‌സ്, SEA ഫണ്ട് എന്നിവയിൽ നിന്ന് പ്രീ-സീരീസ് എ റൗണ്ടിൽ 12 കോടി രൂപ സമാഹരിച്ചു
കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണ് ഫിൻസാൽ
കെഎസ്‌യുഎമ്മിന്റെ ഫണ്ട് ഓഫ് ഫണ്ട് സ്‌കീമിന്റെ കീഴിലാണ് ഫണ്ടിംഗ് മീറ്റ് സംഘടിപ്പിച്ചത്
പ്രൊമോദ് ഖന്ന, ടിം മാത്യൂസ്, പ്രബൽ ഖന്ന എന്നിവർ ചേർന്നാണ് ബാംഗ്ലൂർ ആസ്ഥാനമായി സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്
സാധാരണക്കാർക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഫിന്‍സാൽ നല്‍കുന്നത്
ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകൾ, എൻബിഎഫ്‌സികൾ,ഉപഭോക്താക്കൾ എന്നിവരെയെല്ലാം ബന്ധിപ്പിക്കുന്നതാണ് ഫിൻസാലിന്റെ ടെക്നോളജി
ബാങ്കുകൾക്കും എൻബിഎഫ്സികൾക്കുമായി ഇത് ഒരു മൾട്ടി ലെൻഡർ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പ് നിർമ്മിച്ചിട്ടുണ്ട്
ഭീമമായ പ്രീമിയം ഒറ്റത്തവണയായി അടയ്ക്കുമ്പോള്‍ സാധാരണക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുതകുന്നതാണ് ഫിന്‍സാലിന്‍റെ പ്രവര്‍ത്തനം