channeliam.com
ഡിജിറ്റലൈസേഷനും ഇൻഫ്രാസ്ട്രക്ചറിനും ഊന്നൽ നൽകുന്ന ബജറ്റെന്ന് G Vijayaraghavan

ഡിജിറ്റലൈസേഷനും ഡിജിറ്റൽ റുപ്പിയും നല്ല കാര്യം

ബഡ്ജറ്റിന് ശരിക്കും രണ്ട് ഫോക്കസാണുള്ളതെന്ന് ടെക്നോപാർക്ക് ഫൗണ്ടർ സിഇഒ G Vijayaraghavan.ഒന്ന് ഡിജിറ്റലൈസേഷൻ‌, രണ്ടാമത്തേത് ഇൻഫ്രാസ്ട്രക്ചർ ക്രിയേഷൻ. ഇത് രണ്ടും സാധാരണക്കാർക്ക് പ്രയോജനപ്പെടുമെന്നുളളതാണ് അഭിപ്രായം. ഇൻഫ്രാസ്ട്രക്ചർ വരുമ്പോൾ അവരുടെ മൊബിലിറ്റി, അവലൈബിലിറ്റി ഓഫ് കണക്ടിവിറ്റി എല്ലാം വരും. ഡിജിറ്റലൈസേഷനിൽ വരുന്നതും ഏറെ ഗുണം ചെയ്യും. ഉദാഹരണത്തിന് 75 ജില്ലകളിലെ ഡിജിറ്റൽ ബാങ്കുകൾ സാധാരണക്കാരന് ഫോൺ ബാങ്കിംഗിന് സഹായിക്കും. 

അതിനുളള എജ്യുക്കേഷൻ അവിടുളളവർക്ക് ഉണ്ടോ ഇല്ലയോ, അല്ലെങ്കിൽ ഡിജിറ്റൽ ലിറ്ററസി ഉണ്ടോ എന്നത് സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കേണ്ട കാര്യമാണ്. ഡിജിറ്റൽ റൂപ്പീ ഒരു വളരെ നല്ല കാര്യമാണ്. പേപ്പർ കറൻസിയെ മാറ്റി ഡിജിറ്റൽ റുപ്പീ വരുന്നത് അഴിമതി ഇല്ലാതാക്കും. ആ റുപ്പീടെ മൂവ്മെന്റ് ട്രാക്ക് ചെയ്യാൻ പറ്റും. അങ്ങനെ വരുമ്പോൾ കറപ്ഷൻ കുറയും. അതിന് ചിലപ്പോൾ ചിലർക്ക് ഒരു എതിർപ്പ് വരാം. പക്ഷെ. അതൊരു നല്ല മാറ്റമായിട്ടാണ് കാണുന്നത്.

ഡിജിറ്റൽ അസറ്റ് ട്രാൻസ്ഫർ ടാക്സിൽ വ്യക്ത വേണം

ഡിജിറ്റൽ അസറ്റ്സിന്റെ ട്രാൻസ്ഫറിന് 30% ടാക്സിന്റെ കാര്യത്തിൽ കുറച്ച് കൂടി വ്യക്തത വരാനുണ്ട്. ഒരാൾ ഒരു ഫിലിമെടുത്ത് ഒടിടി പ്ലാറ്റ്ഫോമിൽ കൊടുക്കുമ്പോൾ അതൊരു ഡിജിറ്റൽ ട്രാൻസ്ഫറാണ്. ഡിജിറ്റൽ അസറ്റിന്റെ ട്രാൻസ്ഫറാണ്. അതിന് 30% ടാക്സ് വരികയാണെങ്കിൽ ആ ടാക്സിന്റെ കൂടെ സർവീസ് ടാക്സ് കൂടെ വരികയാണെങ്കിൽ ഒരു ഒടിടി പ്ലാറ്റ്ഫോമിന് കിട്ടുന്ന എമൗണ്ടിന്റെ പകുതി സർക്കാരിലേക്ക് പോകുന്നു. അതുപോലെ തന്നെ ഒരാൾ സോഫ്റ്റ് വെയർ പ്രോഡക്ട് വിൽക്കുകയാണെങ്കിൽ ഒരു ലൈസൻസ് വിൽക്കുകയാണെങ്കിൽ അതൊരു ഡിജിറ്റൽ അസറ്റാണ്. അതിന് 30% വരുമോ എന്ന കാര്യത്തെക്കുറിച്ച് ഒരു ക്ലാരിറ്റി വേണം.

വൺ കൺട്രി വൺ രജിസ്ട്രേഷൻ കറപ്ഷൻ കുറയ്ക്കും

വൺ കൺട്രി വൺ രജിസ്ട്രേഷൻ കറപ്ഷൻ കുറയ്ക്കാൻ സഹായിക്കും. എവിടെ നിന്നും ട്രാൻസാക്ഷൻ നടത്താൻ ഇത് സഹായകരമാകും. ‌ചില സ്ഥലങ്ങളിൽ ടാക്സ് വളരെ High ആണ്.സ്റ്റാമ്പ് ഡ്യൂട്ടി കൂടുതൽ ആണെങ്കിൽ അവർ മറ്റൊരു സംസ്ഥാനത്ത് നിന്ന് ഇന്ന് രജിസ്റ്റർ ചെയ്യുന്നുണ്ട്. യൂണിഫോം സ്റ്റാമ്പ് ഡ്യൂട്ടിയും യൂണിഫോം രജിസ്ട്രേഷൻ ചാർജും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന് സഹായകരമാകും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com