Digital Rupee ആണ് ശരി, ക്രിപ്റ്റോക്ക് നിയന്ത്രണം വേണമെന്ന് Investor Anirudh Damani
ക്രിപ്‌റ്റോകറൻസികൾ നിയന്ത്രണ പരിധിയിൽ കൊണ്ടുവരണം
യഥാർത്ഥത്തിൽ ക്രിപ്‌റ്റോകറൻസികൾ നിയന്ത്രണപരിധിയിൽ കൊണ്ടുവരികയും അവയ്ക്ക് നികുതി ചുമത്തുകയും നിയമവിധേയമാക്കുകയും ചെയ്യുന്ന ആദ്യത്തെ വലിയ സമ്പദ്‌വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്ന് Artha Venture മാനേജിംഗ് പാർട്ണർ Anirudh Damani . ഇന്ത്യയിൽ നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്ന ക്രിപ്‌റ്റോകറൻസി സ്റ്റാർട്ടപ്പുകൾക്കും ക്രിപ്റ്റോ സ്പെയിസിൽ സുരക്ഷിതമായി നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെ സംബന്ധിച്ചും ഇപ്പോഴത്തെ റെഗുലേറ്ററി ചട്ടക്കൂട് വളരെ ഗുണകരമാകും. ഡിജിറ്റൽ പേയ്‌മെന്റുകളെ നോക്കിക്കാണുന്ന രീതി നോക്കിയാൽ, സർക്കാരിന് ഇക്കാര്യത്തിൽ കൃത്യമായ വ്യക്തതയുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മൾ ഇന്ന് ലോകത്തിലെ ഒന്നാം നമ്പർ ഡിജിറ്റൽ പേയ്‌മെന്റ് സമ്പദ്‌വ്യവസ്ഥയാണെന്ന് അതുകൊണ്ട് തന്നെ പറയാം. ഒരു സാധാരണക്കാരൻ മുതൽ ഇന്ത്യയിലെ ഏറ്റവും ധനികൻ വരെയുളളവർക്ക് പണമിടപാടുകൾ ഇപ്പോൾ വളരെ ലളിതമായിരിക്കുന്നു. ഇപ്പോൾ 24 മണിക്കൂർ ബാങ്കിംഗ് പരിഗണിക്കുന്നു.
ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ വളരെ പ്രധാനം
ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ വളരെ പ്രധാനമാണ്. ഇത് ആർക്കും ഭൂമി വാങ്ങാനും വിൽക്കാനും വളരെ എളുപ്പമാക്കുന്നു. ഇപ്പോൾ ഇതൊരു സുതാര്യമല്ലാത്ത രീതിയിലാണ്. ഓരോ സംസ്ഥാനത്തിനും അതിന്റേതായ സിസ്റ്റം ഉണ്ട്. അതിനിടയിൽ ഏജന്റുമാരുണ്ട്. ഇത് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇന്നത്തെ കാലത്ത് ആരെങ്കിലും ഭൂമി വാങ്ങുന്നതിനോ അല്ലെങ്കിൽ കച്ചവടം നടത്താൻ തുടങ്ങുമ്പോൾ,അത് ലളിതവും എളുപ്പമുള്ളതും പഴയത് പോലെ സങ്കീർണ്ണമല്ലാത്തതും ആക്കുകയെന്നത് വളരെ പ്രധാനമാണ്. ഭൂസംബന്ധമായ രേഖകൾ കണ്ടെത്തുന്നത് എളുപ്പമാക്കാൻ എന്തുകൊണ്ടാണ് ബ്ലോക്ക്ചെയിൻ ഉപയോഗിച്ചു കൂടാ?ഭൂമിയുടെ രേഖകൾ കണ്ടുപിടിക്കാനും ഭൂമി ആരുടേതാണെന്ന് മനസ്സിലാക്കാനുമുള്ള ഒരു സാങ്കേതിക വിദ്യയായി ബ്ലോക്ക്ചെയിൻ ഉപയോഗിക്കുന്നത് ഭൂമി ഇടപാടുകൾ എളുപ്പമാക്കുകയും അവ ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ വേഗത്തിൽ നടത്താൻ സാധിക്കുകയും ചെയ്യും.ഈ ഇടപാടുകൾ ട്രാക്കുചെയ്യാൻ ഇത് കൂടുതൽ സുഗമമാക്കും. ഒരുപക്ഷേ കള്ളപ്പണം ഇല്ലാതാക്കാനാകും. ഡിജിറ്റലാക്കാനുളള നീക്കം യഥാർത്ഥത്തിൽ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും സുതാര്യമാക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. കുറച്ച് കൂടി സുതാര്യ സമീപനം ഭൂ ഇടപാടുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
സ്വന്തം Coin തടസ്സമില്ലാത്ത പണമിടപാടുകളെ സഹായിക്കും
ഒരു രാജ്യം സ്വന്തം കോയിൻ പുറത്തിറക്കുമ്പോൾ കുറച്ച് കൂടി തടസ്സമില്ലാത്ത പണമിടപാടുകൾ സാധ്യമാക്കുമെന്ന് കരുതുന്നു. ഇത് അടിസ്ഥാനപരമായി ആ പണത്തിന്റെ ചലനം ഒരു വിധത്തിൽ എളുപ്പമാക്കുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടെങ്കിൽ, മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ, നിങ്ങൾ യഥാർത്ഥത്തിൽ ആ രൂപ ഫിസിക്കൽ ഫോർമാറ്റിൽ അയയ്‌ക്കുന്നില്ല. എല്ലാം ഡിജിറ്റലാണ്, അതിനാൽ ഇതിനകം ചെയ്യുന്ന കാര്യങ്ങൾ ഡിജിറ്റലായി ഇടപാട് നടത്തുന്നതിനുള്ള മറ്റൊരു മാർഗമായിരിക്കും ഇത്.