സൗജന്യമായി ബ്ലോക്ക് ചെയിൻ കോഴ്സ് പഠിക്കാൻ അവസരമൊരുക്കി കേരള സ്റ്റേറ്റ് ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ എന്ന കെ-ഡിസ്ക്
ABCD എന്നറിയപ്പെടുന്ന ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്മെന്‍റ് കോഴ്സ് സ്കോളർഷിപ്പോടെ പഠിക്കാം
ഫുൾസ്റ്റാക്ക് ഡെവല്പ്മെന്റ്, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യകളിൽ നൈപുണ്യം നേടാനാകും
ICT അക്കാദമി ഓഫ് കേരള, കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി എന്നിവര്‍ സംയുക്തമായിട്ടാണ് കോഴ്സ് നടത്തുന്നത്
പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടുന്ന പെൺകുട്ടികൾക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും
അസോസിയേറ്റ്, ഡവലപ്പര്‍, ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ 3 ലെവല്‍ സര്‍ട്ടിഫിക്കേഷൻ പ്രോഗ്രാമാണ് ബ്ലോക്ക് ചെയിന്‍ കോഴ്സ്
90 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അസോസിയേറ്റ് ട്രെയിനിംഗ് കോഴ്സിന് 8000 രൂപയാണ് ഫീസ്
30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് ഡവലപ്പര്‍ നികുതി കൂടാതെ 3000 രൂപയാണ് ഫീസ്
എട്ട് ആഴ്ച്ച നീണ്ടു നില്‍ക്കുന്ന ആര്‍ക്കിടെക്ച്ചര്‍ കോഴ്സില്‍ 10000 രൂപയാണ് ഫീസ് ഈടാക്കുന്നത്
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാൽ ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യത്തിന്‍റെയും സര്‍ക്കാരിന്‍റെയും അംഗീകൃത സര്‍ട്ടിഫിക്കറ്റിന് അർഹരാകും
എന്‍ജിനീയറിങ് സയന്‍സ് ബിരുദധാരികള്‍ക്കും ത്രിവൽസര എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം
അപേക്ഷകള്‍ ഫെബ്രുവരി 19 മുമ്പ് www.abcd.kdisc.kerala.gov.in ലൂടെ ഓൺലൈനായി നൽകാം,പ്രവേശന പരീക്ഷ ഫെബ്രുവരി 24 ന് നടക്കും.
Type above and press Enter to search. Press Esc to cancel.