Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആറളം വന്യജീവി സങ്കേതം ഇനി ‘ആറളം ചിത്രശലഭ സങ്കേതം’
News Update

ആറളം വന്യജീവി സങ്കേതം ഇനി ‘ആറളം ചിത്രശലഭ സങ്കേതം’

ആറളം ചിത്രശലഭ സങ്കേതം എന്ന പേര് സ്വീകരിച്ച് ആറളം വന്യജീവി സങ്കേതം.
News DeskBy News Desk14 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആറളം ചിത്രശലഭ സങ്കേതം എന്ന പേര് സ്വീകരിച്ച് ആറളം വന്യജീവി സങ്കേതം. അസാധാരണ ഗസറ്റ് വിജ്ഞാപനം വഴിയാണ് വന്യജീവിസങ്കേതം ചിത്രശലഭ സങ്കേതം എന്ന് പുനർനാമകരണം നടത്തിയുള്ള ഉത്തരവിറക്കിയത്. വൈവിധ്യമാർന്ന ചിത്രശലഭങ്ങൾകൊണ്ട് ശ്രദ്ധേയമാണ് ആറളം. ചിത്രശലഭങ്ങളുടെ സംരക്ഷിത വനമേഖലയെന്ന പ്രാധാന്യം കണക്കിലെടുത്ത് ആറളത്തെ ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കാൻ കഴിഞ്ഞ വർഷം ജൂൺ 18ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് യോഗത്തിൽ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 25 വർഷങ്ങളായി ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭങ്ങളെ നിരീക്ഷിച്ചു വരുന്നുണ്ട്. തുടർച്ചയായി നടത്തിവരുന്ന സർവ്വേ കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 327 ഇനം ചിത്രശലഭങ്ങളിൽ 266 എണ്ണം ആറളം വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Aralam Butterfly Sanctuary

ശലഭവൈജാത്യം കാത്തുസൂക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുമുള്ള അംഗീകാരമായാണ് നീക്കം കണക്കാക്കപ്പെടുന്നത്. വിനോദ സഞ്ചാര-പ്രകൃതിപഠന മേഖലയിലും ആറളത്തിന്റെ മുന്നേറ്റത്തിന് പുതിയ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. 1984ൽ സ്ഥാപിതമായ ആറളം വന്യജീവിസങ്കേതത്തിൽ, 2000 മുതൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വാർഷിക ചിത്രശലഭ സർവേ നടത്തുന്നുണ്ട്. 2005ൽ ‘ബട്ടർഫ്ലൈ ഇന്ത്യാ മീറ്റും’ സംഘടിപ്പിച്ചിരുന്നു. ചിത്രശലഭ സർവേയുടെ 25-ാം വാർഷികത്തിലാണ് പുതിയ തീരുമാനം വരുന്നത്. സർവേയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിലാണ് ആറളം വന്യജീവി സങ്കേതത്തെ ആറളം ചിത്രശലഭ സങ്കേതമായി പ്രഖ്യാപിച്ചത് എന്ന സവിശേഷതയുമുണ്ട്.

Aralam Wildlife Sanctuary in Kerala is officially renamed ‘Aralam Butterfly Sanctuary’. Home to 266 out of 327 butterfly species in Kerala, this recognition boosts conservation and ecotourism.

266 butterfly species Aralam Aralam Butterfly survey Aralam forest department Aralam Wildlife Sanctuary renamed banner Butterfly conservation Kerala Butterfly sanctuary in Kerala Ecotourism Kerala Kannur tourism Malabar Natural History Society
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil