Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
News Update

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ വിപ്ലവകരമായ ചുവടുവെപ്പാണ് റിലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽ നിന്ന് ആഗോള എഐ ലീഡറാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിനായി 'Reliance Intelligence' എന്ന പേരിൽ പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിച്ചു.
News DeskBy News Desk19 June 2026Updated:19 June 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിലയൻസ് ഇൻഡസ്ട്രീസിന്റെ 49ആമത് വാർഷിക പൊതുയോഗത്തിൽ (AGM) വിപണിയെ ആവേശത്തിലാഴ്ത്തുന്ന ചരിത്രപ്രധാനമായ പ്രഖ്യാപനങ്ങളുമായി കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ വിപ്ലവകരമായ ചുവടുവെപ്പാണ് റിലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽ നിന്ന് ആഗോള എഐ ലീഡറാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിനായി ‘Reliance Intelligence’ എന്ന പേരിൽ പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിച്ചു.

മെറ്റയുമായി ചേർന്ന് 100 മില്യൺ ഡോളറിന്റെ സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ഇതിൽ 70% ഓഹരിയും റിലയൻസിനായിരിക്കും. ജാംനഗറിലെ ഡാറ്റാ സെന്റർ സൗകര്യം ഇതിനായി മെറ്റയ്ക്ക് കൈമാറും.ഇന്ത്യൻ ഭാഷകളിൽ എഐ മോഡലുകൾ വികസിപ്പിക്കാൻ ഗൂഗിളുമായുള്ള പങ്കാളിത്തം വിപുലീകരിച്ചു. കോളുകളിൽ ജോയിൻ ചെയ്യാൻ സാധിക്കുന്ന എഐ അസിസ്റ്റന്റ്, ‘ജിയോ എഐ ക്ലൗഡ്’, എഐ സ്മാർട്ട് ഗ്ലാസുകളായ ‘ജിയോ ഫ്രെയിംസ്’, ‘ജിയോ ലെൻസ്’ തുടങ്ങിയ അത്യാധുനിക സേവനങ്ങളും അവതരിപ്പിച്ചു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ എഐ സേവനങ്ങൾ എല്ലാവർക്കും കുറഞ്ഞ ചിലവിൽ ലഭ്യമാക്കുമെന്ന് ആകാശ് അംബാനി വ്യക്തമാക്കി.

Reliance AGM Jio Platforms IPO AI announcements

ഉപഗ്രഹ ഇന്റർനെറ്റും ജിയോ കുതിപ്പും

ഇന്ത്യയിലുടനീളം സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റ് നെറ്റ്‌വർക്ക് സ്ഥാപിക്കുമെന്ന് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി അറിയിച്ചു. ജിയോ ഇതിനകം തന്നെ 50 കോടി വരിക്കാരെന്ന റെക്കോർഡ് നേട്ടം കൈവരിച്ചിട്ടുണ്ട്.

റിലയൻസ് റീട്ടെയിൽ റെക്കോർഡ് നേട്ടത്തിൽ

കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് റീട്ടെയിലിന് മികച്ച വളർച്ച നേടാനായെന്ന് ഇഷ അംബാനി വ്യക്തമാക്കി. റീട്ടെയിലിന്റെ മൊത്തം വരുമാനം 11.8 ശതമാനം വർദ്ധനവോടെ 3,70,026 കോടി രൂപയിലെത്തി. ലാഭം 12 ശതമാനം ഉയർന്ന് 12,838 കോടി രൂപയായി. ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്ത് ഓരോ മണിക്കൂറിലും 2,500 ഫോണുകളും പ്രതിദിനം 1,600 ലാപ്‌ടോപ്പുകളും കമ്പനി വിറ്റഴിക്കുന്നുണ്ട്.

ടെസ്‌ലയേക്കാൾ വലിയ ഗ്രീൻ എനർജി കോംപ്ലക്സ്

റിലയൻസിന്റെ പുനരുപയോഗ ഊർജ പദ്ധതികളെക്കുറിച്ച് അനന്ത് അംബാനി വിശദീകരിച്ചു. ജാംനഗറിൽ ഒരുങ്ങുന്ന സംയോജിത എനർജി കോംപ്ലക്സ് ടെസ്‌ലയുടെ ഗിഗാഫാക്ടറിയേക്കാൾ നാലിരട്ടി വലുതായിരിക്കും. ഹരിത ഹൈഡ്രജൻ, സോളാർ പാനലുകൾ, നൂതന ബാറ്ററി സംഭരണ സംവിധാനങ്ങൾ എന്നിവ ഇവിടെ വൻതോതിൽ ഉത്പാദിപ്പിക്കും.

ഓഹരി ഉടമകൾക്ക് ഡിവിഡന്റ്

കമ്പനിയുടെ മൊത്തം വരുമാനം 10 ശതമാനം ഉയർന്ന് 11,75,919 കോടി രൂപയിലും അറ്റാദായം 95,754 കോടി രൂപയിലുമെത്തി. ഓഹരി ഉടമകൾക്ക് പ്രതിയോഹരി 6 രൂപ ഡിവിഡന്റ് (ലാഭവിഹിതം) നൽകാനും യോഗത്തിൽ തീരുമാനമായി.

റിലയൻസിന്റെ ഡിജിറ്റൽ സർവീസ് വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായുള്ള (IPO) കരട് രേഖകൾ (DRHP) ഇന്ന് തന്നെ വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) സമർപ്പിക്കും. ജിയോ ബോർഡ് ഇതിന് അംഗീകാരം നൽകിയതായി മുകേഷ് അംബാനി പ്രഖ്യാപിച്ചു.

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ IPO
വിപണി വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് 130 മുതൽ 180 ബില്യൺ ഡോളർ വരെ മൂല്യത്തിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് വിപണിയിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊതു ഓഹരി വിൽപ്പനയായിരിക്കും ഇത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, 10 രൂപ മുഖവിലയുള്ള 27 കോടി വരെയുള്ള പുതിയ ഇക്വിറ്റി ഓഹരികളാണ് ജിയോ വിപണിയിൽ ഇറക്കുന്നത്. സെബിയുടെ നിബന്ധനകൾക്ക് വിധേയമായി ‘ബുക്ക് ബിൽഡിംഗ്’ പ്രക്രിയയിലൂടെയായിരിക്കും ഓഹരികളുടെ വില നിശ്ചയിക്കുക.

നിലവിൽ ജിയോ പ്ലാറ്റ്‌ഫോംസിന്റെ 66.43 ശതമാനം ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ളവയിൽ 17.71 ശതമാനം ഓഹരികൾ ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റാ, ഗൂഗിൾ എന്നിവരുടെ പക്കലാണ്. യുഎസിൽ ഓപ്പൺഎഐ, ആന്ത്രോപിക്, സ്പേസ് എക്സ് തുടങ്ങിയ ആഗോള കമ്പനികൾ വൻതോതിൽ ലിസ്റ്റിംഗിന് ഒരുങ്ങുന്ന സമയത്താണ് ജിയോയുടെയും ഈ തന്ത്രപരമായ ചുവടുവെപ്പ്.

അംബാനി തലമുറയുടെ നേതൃത്വ പരീക്ഷണം
മുകേഷ് അംബാനിയുടെ മക്കളായ ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരാണ് ജിയോ ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുന്നത്. അടുത്ത തലമുറയുടെ നേതൃപാടവത്തിന്റെ വലിയ പരീക്ഷണം കൂടിയാകും ഈ ഐപിഒ. ജിയോയെ കേവലം ഒരു ടെലികോം കമ്പനി എന്നതിനപ്പുറം ആഗോള തലത്തിലുള്ള എഐ-ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമാക്കി മാറ്റുക എന്ന വലിയ ഉത്തരവാദിത്തമാണ് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാനായ ആകാശ് അംബാനിക്ക് മുന്നിലുള്ളത്. ഇതിന്റെ ആദ്യപടിയായി ഉപഭോക്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ‘എഐ കോൾ ഏജന്റും’ യോഗത്തിൽ പ്രഖ്യാപിച്ചു.

റീട്ടെയ്‌ലും പുനരുപയോഗ ഊർജ്ജവും
ഇഷാ അംബാനിയുടെ കീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ൽ ശൃംഖലയായി വളർന്ന റിലയൻസ് റീട്ടെയിലിന്റെ ലാഭക്ഷമത ഉയർത്തുന്നതും ക്വിക്ക് കൊമേഴ്‌സ് പോലുള്ള പുതിയ മേഖലകളിലേക്കുള്ള ചുവടുവെപ്പും ഇതിലൂടെ വരാനിരിക്കുന്ന അടുത്ത ഐപിഒ റോഡ്മാപ്പും നിക്ഷേപകർ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

മറുഭാഗത്ത്, പുനരുപയോഗ ഊർജ്ജ മേഖലയ്ക്ക് നൽകിയ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങൾ എപ്പോൾ മുതൽ ലാഭകരമായി തുടങ്ങുമെന്ന ചോദ്യത്തിന് മറുപടി നൽകേണ്ടത് ജാംനഗർ കോംപ്ലക്സിന്റെ ചുമതലയുള്ള അനന്ത് അംബാനിയാണ്. മെറ്റാ ഉൾപ്പെടെയുള്ള ആഗോള കമ്പനികളുമായി ചേർന്ന് ജാംനഗർ കേന്ദ്രീകരിച്ച് നടത്തുന്ന വൻകിട എഐ അടിസ്ഥാന സൗകര്യ വികസനങ്ങളും ഗ്രീൻ ഹൈഡ്രജൻ പ്രൊജക്റ്റുകളും റിലയൻസിന്റെ പരമ്പരാഗത ഓയിൽ-ടു-കെമിക്കൽസ് (O2C) ബിസിനസിൽ നിന്നുള്ള വരുമാനത്തെ പുതിയ തലത്തിലേക്ക് മാറ്റാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

At Reliance’s 49th AGM, Mukesh Ambani filed for Jio Platforms’ historic IPO, launched ‘Reliance Intelligence’, and unveiled massive AI partnerships with Meta and Google

Akash Ambani satellite internet LEO banner Google Jio AI collaboration Jio Frames smart glasses Jio Platforms IPO DRHP SEBI Meta Reliance AI joint venture Mukesh Ambani AI announcements Reliance 49th AGM highlights Reliance Intelligence subsidiary Reliance Retail revenue Isha Ambani
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

19 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil