Cryptocurrency Exchange Binance ഫോർബ്‌സിൽ ഓഹരിപങ്കാളിത്തം നേടുന്നു

ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ബിനാൻസ് ഫോർബ്‌സിൽ ഓഹരിപങ്കാളിത്തം നേടുന്നു

ബിനാൻസ് ഫോർബ്‌സിൽ 200 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഫോർബ്‌സ് അറിയിച്ചു

സ്പെഷ്യൽ പർപസ് അക്വിസിഷൻ കമ്പനി വഴിയാണ് ഓഹരി ഏറ്റെടുക്കൽ

മാർച്ച് അവസാനത്തോടെ ഡീൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌പാക് കമ്പനി മാഗ്നം ഓപസ് അക്വിസിഷൻ ലിമിറ്റഡ് പറഞ്ഞു

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ബിനാൻസ് ഫോർബ്സിനെതിരായി നൽകിയ ഒരു മാനനഷ്ടകേസ് പിന്നീട് പിൻവലിച്ചിരുന്നു

എക്‌സ്‌ചേഞ്ചിന്റെ കോർപ്പറേറ്റ് ഘടനയെക്കുറിച്ച് ഫോർബ്‌സ് പ്രസിദ്ധീകരിച്ച ഒരു സ്‌റ്റോറിയുടെ പേരിൽ 2020-ൽ കമ്പനിയ്‌ക്കെതിരെയും രണ്ട് മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു

യുഎസിലും യുകെയിലും മറ്റിടങ്ങളിലും റെഗുലേറ്റർമാരുടെ സൂക്ഷ്മപരിശോധന ബിനാൻസ് നേരിട്ടിരുന്നു

കരാർ സ്ഥാപനത്തിന്റെ കവറേജ് മേഖലകളിൽ മാറ്റം വരുത്തില്ലെന്നും ബ്രാൻഡിന്റെ വളർച്ചയെ സഹായിക്കുമെന്നും ഫോർബ്സ് പറയുന്നു

പല ക്രിപ്‌റ്റോ സ്ഥാപനങ്ങളും മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് പങ്കാളിത്തം വ്യാപിപ്പിക്കുകയാണ്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version