channeliam.com
High Altitude Pseudo Satellite വികസിപ്പിക്കുന്നതിന് Defence Ministry; ന്യൂ സ്പേസുമായി കരാർ

നിരീക്ഷണത്തിന് Pseudo Satellite

ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ് (High Altitude Pseudo Satellite) വികസിപ്പിക്കുന്നതിന് കേന്ദ്രപ്രതിരോധ മന്ത്രാലയം ബംഗളൂരു ആസ്ഥാനമായുള്ള എയ്റോസ്പേസ് സ്റ്റാർട്ടപ്പ് ന്യൂസ്‌പേസുമായി കരാറിൽ ഏർപ്പെട്ടു. കരാറിന്റെ ഭാഗമായി, ന്യൂസ്‌പേസ് ഒരു പ്രാഥമിക പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ സഹായിക്കും, 65,000 അടിയിൽ കൂടുതൽ ഉയരത്തിൽ പ്രവർത്തിക്കുന്ന ഒരു ആളില്ലാ വിമാനമാണ് HAPS. മാസങ്ങളോളം തുടർച്ചയായി അന്തരീക്ഷത്തിൽ തങ്ങി നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ളവയാണ് HAPS. സൗരോർജ്ജത്തിൽ നിന്നാണ് ഊർജ്ജമുൾക്കൊളളുന്നത്. ഏറ്റവുമധികം ഉയരത്തിൽ പറക്കുന്നതിനുളള സവിശേഷതകളോടെയാണ് HAPS രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് മിക്ക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും പരിധിക്ക് പുറത്താണ്. HAPS UAV സ്ട്രാറ്റോസ്ഫിയറിൽ മാസങ്ങളോളം പറക്കും.

HAL പ്രധാന പങ്കാളിയാകും

പ്രോട്ടോടൈപ്പ് വികസനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള സീഡ് ഫണ്ടിംഗ് ഉപയോഗിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (iDEX) പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംരംഭം. ഈ സംരംഭത്തിൽ പ്രധാന പ്രോട്ടോടൈപ്പ് വികസന പങ്കാളിയായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആയിരിക്കും. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 700 കോടി രൂപയിലധികം വരും. HAL-ന്റെ കോംബാറ്റ് എയർ ടീമിംഗ് സിസ്റ്റത്തിന്റെ ഭാഗമായിരിക്കും HAPS. സ്റ്റാർട്ടപ്പുകളുടെ അത്യാധുനിക എയ്‌റോസ്‌പേസ് വികസനത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പായിരിക്കും ഇതെന്ന് വിലയിരുത്തപ്പെടുന്നു.

ഇറക്കുമതി കുറയ്ക്കുന്നത് ലക്ഷ്യമിടുന്നു

രാജ്യത്തിന്റെ പ്രതിരോധ ആവശ്യകതയുടെ 70% ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിദേശനാണ്യം ലാഭിക്കുന്നതിനും പ്രാദേശിക പ്രതിരോധ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി, പ്രാദേശിക സംരംഭകരെ ആകർഷിക്കുന്നതിനുമായി സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2025-ഓടെ സൈനിക ചരക്കുകളിലും സേവനങ്ങളിലും 25.5 ബില്യൺ ഡോളർ വിറ്റുവരവോടെ ഇന്ത്യയെ ‘ലോകത്തിന്റെ പ്രതിരോധ കേന്ദ്രം’ ആക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന് ബജറ്റിലും ധാരാളം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്കൽ ഡിഫൻസ് ആൻഡ് മാനുഫാക്ചറിംഗ് സെക്ടർ 2022-ഓടെ 1ട്രില്യൺ ഡോളറിലെത്തുമെന്നാണ് റിപ്പോർട്ട്. 2030-ഓടെ വ്യവസായം 70 ബില്യൺ ഡോളർ വിപണിയാകുമെന്ന് മറ്റൊരു റിപ്പോർട്ട് കണക്കാക്കുന്നു. ഇതുകൂടാതെ, രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് നൂതനമായ സൊല്യൂഷൻസ് നിർമ്മിക്കുന്ന 194 ഡിഫൻസ് ടെക് സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. ഐഡിയഫോർജ്, ടോൺബോ ഇമേജിംഗ്, സിഎം എൻവയോൺസിസ്റ്റംസ്, വിസെക്‌സ്‌പെർട്ട്‌സ് എന്നിവ ഇവയിലെ പ്രധാനികളാണ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com