channeliam.com
രാജ്യത്തെ IT Industry വരുമാനം 2022 സാമ്പത്തിക വർഷത്തിൽ $200 billion കടക്കുമെന്ന് Nasscom

200 ബില്യൺ ഡോളർ കടക്കാൻ IT

2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഐടി വ്യവസായ വരുമാനം 200 ബില്യൺ ഡോളർ കടക്കുമെന്ന് നാസ്‌കോം. ഇന്ത്യൻ ഐടി വ്യവസായം കഴിഞ്ഞ വർഷം നേടിയ 196 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിൽ 227 ബില്യൺ ഡോളർ വരുമാനം നേടുമെന്ന് നാസ്‌കോം സ്ട്രാറ്റജിക് റിവ്യൂ റിപ്പോർട്ട് വെളിപ്പെടുത്തി. മൊത്തം 5 ദശലക്ഷത്തോളം പേർ ജോലി ചെയ്യുന്ന ഈ വ്യവസായം 15.5 ശതമാനം വളർച്ച രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. അങ്ങനെയെങ്കിൽ ഇത് 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയായിരിക്കും.

ഈ വർഷം ജലരേഖയായി

ഉപഭോക്തൃ കേന്ദ്രീകൃതമായി വളർന്ന ടെക് വ്യവസായത്തിന് ഈ വർഷം ജലരേഖയായി തീർന്നെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറഞ്ഞു. ഘോഷ് പറയുന്നതനുസരിച്ച്, കോവിഡ് -19 പാൻഡെമിക്ക് പ്രതിരോധത്തിന് ശേഷമുള്ള പുനരുജ്ജീവനത്തിന്റെ വർഷമാണിത്.പത്ത് വർഷത്തിനുള്ളിൽ വ്യവസായം 100 ബില്യൺ ഡോളർ കൂട്ടിച്ചേർത്തു; ആദ്യത്തെ 100 ബില്യൺ ഡോളറിലേക്കെത്താൻ 30 വർഷമെടുത്തുവെന്ന്   നാസ്‌കോം പ്രസിഡന്റ് കൂട്ടിച്ചേർത്തു.

മൊത്തം 4.5 ലക്ഷം പുതിയ നിയമനങ്ങൾ

2022-സാമ്പത്തികവർഷത്തിൽ ഇതുവരെ മൊത്തം 4.5 ലക്ഷം പുതിയ നിയമനങ്ങൾ ഉണ്ടായി. ഇത് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് മൊത്തത്തിലുള്ള പ്രത്യക്ഷ ജീവനക്കാരുടെ എണ്ണം 50 ലക്ഷത്തിലേക്ക് എത്തിക്കുന്നു. ആകെ, പുതിയ നിയമനങ്ങളിൽ 44 ശതമാനം സ്ത്രീകളായിരുന്നു, ഇപ്പോൾ IT വ്യവസായത്തിൽ സ്ത്രീകളുടെ മൊത്ത വിഹിതം18 ലക്ഷമാണ്. പ്രത്യക്ഷ ജീവനക്കാരുടെ എണ്ണത്തിൽ 2022 സാമ്പത്തിക വർഷം 10 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഇന്ത്യയിൽ 21.1% ഡിമാൻഡ്-സപ്ലൈ വിടവ്

ഇന്ത്യയിൽ നിന്നുള്ള മൊത്തം സേവന കയറ്റുമതിയിൽ, ഐടി സേവനങ്ങളുടെ കയറ്റുമതി നിലവിൽ 51 ശതമാനമാണ്. കയറ്റുമതി വരുമാനം ഈ വർഷം 151 ബില്യൺ ഡോളറിൽ നിന്ന് 17.2 ശതമാനം വർധിച്ച് 178 ബില്യൺ ഡോളറിലെത്തി, അതേസമയം ഹാർഡ് വെയർ-പ്രോഡക്ട് വരുമാനങ്ങളുടെ പിൻബലത്തിൽ ആഭ്യന്തര വരുമാനം 10 ശതമാനം വർധിച്ച് 49 ബില്യൺ ഡോളറിലെത്തി. പുതിയ കാലത്തെ ഡിജിറ്റൽ സേവനങ്ങളുടെ വിഹിതം 13 ബില്യൺ ഡോളറാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.ഈ വർഷം ഏകദേശം 300 ഏറ്റെടുക്കലുകൾ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ, രാജ്യത്ത് 1,430 ആഗോള ശേഷി കേന്ദ്രങ്ങളുണ്ട്. ഇത് 2015 സാമ്പത്തിക വർഷത്തേക്കാൾ 1.4 മടങ്ങ് കൂടുതലാണ്. ഘോഷിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിൽ 21.1 ശതമാനം ഡിമാൻഡ്-സപ്ലൈ വിടവ് ഉണ്ട്, ആഗോള വിപണികളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com