ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതമാണെന്ന് വിലയിരുത്തൽ
യൂണികോൺ ക്ലബ്ബിലെ 91 സ്റ്റാർട്ടപ്പുകളിൽ ഏഴെണ്ണം മാത്രമാണ് യഥാർത്ഥത്തിൽ സ്ത്രീകൾ നയിക്കുന്നത്
സ്ത്രീകൾ നയിക്കുന്ന ബിസിനസുകൾ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാത്തതിൽ വിവിധകാരണങ്ങളാണ് നൈകയുടെ ഫാൽഗുനി നായർ കണ്ടെത്തുന്നത്
സ്ത്രീകൾക്ക് അവരുടെ കരിയർ തുടങ്ങുന്ന പ്രായത്തിൽ സാധാരണയായി ധാരാളം വ്യക്തിപരമായ പ്രതിബദ്ധതകൾ ഉണ്ടെന്ന് പൊതുവായ ഒരു ധാരണയുണ്ടെന്ന് ഫാൽഗുനി നായർ
ഇത് പൂർണ്ണമായും തെറ്റാണെങ്കിലും, നിക്ഷേപകർക്കും സംരംഭകർക്കും ഒരു പ്രശ്നമായി മാറുന്നുവെന്ന് ഫാൽഗുനി വിലയിരുത്തുന്നു
വിവാഹം, കുട്ടികൾ എന്നിവ മൂലം സ്ത്രീകൾ ബിസിനസിനോട് പ്രതിബദ്ധത പുലർത്തുമോയെന്ന് നിക്ഷേപകർ സംശയിക്കുന്നതായി ഫാൽഗുനി നായർ
എന്നാൽ നിക്ഷേപകയായോ തൊഴിലുടമയായോ സ്ത്രീകളിൽ നിന്ന് ജീവിതകാലം മുഴുവൻ പ്രതിബദ്ധത ലഭിക്കുമെന്ന് കരുതുന്നതായി ഫാൽഗുനി പറഞ്ഞു
കുടുംബ ഉത്തരവാദിത്തങ്ങൾ മൂലം സ്ത്രീകൾ ഉൾവലിയുന്നതായും എന്നാൽ സ്ത്രീകൾക്ക് സമൂഹത്തിന് മികച്ച സംഭാവന നൽകാനാകുമെന്നും ഫാൽഗുനി പറഞ്ഞു
ഇന്ത്യയിലെ 100 സംരംഭകരിൽ ഏഴ് പേർ മാത്രമാണ് സ്ത്രീകളെന്നാണ് IWWAGE യുടെ 2020ലെ റിപ്പോർട്ട് എടുത്തുകാണിക്കുന്നത്
Type above and press Enter to search. Press Esc to cancel.