Ignite നിക്ഷേപകസംഗമം ഇന്ന് ദുബായിൽ, സംഘാടകർ IPA, KSUM, മലയാളി ബിസിനസ് ഡോട്‌കോം
പുതിയ സംരംഭകർക്ക് മാർഗനിർദേശവുമായി ടെക് ഇൻവെസ്റ്റ്മെന്റ് മീറ്റ് ഇഗ്നൈറ്റ് ഇന്ന് ദുബായിയിൽ. IPA, KSUM, മലയാളി ബിസിനസ് ഡോട്‌കോം എന്നിവർ സംയുക്തമായാണ് നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നത്. യുഎഇയിലെ വ്യവസായികളുടെ കൂട്ടായ്മയാണ് ഇന്റർനാഷണൽ പ്രോമോട്ടേഴ്സ് അസോസിയേഷൻ (IPA). ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലിലാണ് നിക്ഷേപകസംഗമം. ബിസിനസ് എക്സ്പോ, ഇന്ററാക്റ്റീവ് ഫോറം, വിദഗ്‌ധോപദേശ സെഷനുകളും ഉണ്ടാകും. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റര്‍ പിച്ചുമുണ്ടാകും. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഡയറക്ടര്‍ പി.എം റിയാസ്, കോഓര്‍ഡിനേറ്റര്‍ നസീഫ് എന്നിവര്‍ പങ്കെടുക്കും. മലബാര്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക് ചെയര്‍മാന്‍ ഷിലന്‍ സുഗുണന്‍, ഫ്രഷ് 2 ഹോം കോഫൗണ്ടര്‍ മാത്യു ജോസഫ് എന്നിവര്‍ പാനല്‍ ചർച്ചയിലുണ്ടാകും.
സാങ്കേതിക മേഖലയിൽ നിക്ഷേപക അവസരങ്ങൾ തേടുന്നവർക്ക് മെഗാടെക്ക് ഇവന്റ് വലിയ സാധ്യതയാണ് തുറക്കുന്നത്.