channeliam.com
20 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 500 ബില്യൺ ഡോളറിന്റെ ഹരിത ഊർജം കയറ്റുമതി ചെയ്യാനാകുമെന്ന് Mukesh Ambani

20 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 500 ബില്യൺ ഡോളറിന്റെ ഹരിത ഊർജം കയറ്റുമതി ചെയ്യാനാകുമെന്ന് മുകേഷ് അംബാനി

20 വർഷത്തിനുള്ളിൽ ഹരിത ഊർജ്ജ കയറ്റുമതി 500 ബില്യൺ ഡോളറാകുമെന്നും ഇതോടെ ഇന്ത്യ ഗ്ലോബൽ ഗ്രീൻ എനർജി സൂപ്പർ പവറാകുമെന്നും മുകേഷ് അംബാനി

IT യിൽ സൂപ്പർ പവർ ആയത് പോലെ ഊർജ്ജത്തിലും ലൈഫ് സയൻസിലും ഇന്ത്യ ഒരു സൂപ്പർ പവർ ആയി മാറുമെന്ന് മുകേഷ് അംബാനി പറഞ്ഞു

അടുത്ത രണ്ടു മൂന്ന് ദശകത്തിനുളളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പൂർണമായും ഒഴിവാക്കാനുളള പദ്ധതി ആരംഭിക്കണം

ലോ-കാർബൺ, നോ-കാർബൺ വികസന തന്ത്രങ്ങൾ ഇതിനായി പിന്തുടരേണ്ടതുണ്ടെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ സൂചിപ്പിച്ചു

ഊർജ, സാങ്കേതിക മേഖലയിൽ കുറഞ്ഞത് 20 മുതൽ 30 വരെ പുതിയ ഇന്ത്യൻ കമ്പനികളെയെങ്കിലും പ്രതീക്ഷിക്കുന്നു

സാങ്കേതിക പുരോഗതിയിലുണ്ടാകുന്ന വാണിജ്യ ലാഭത്തിന്റെ അടിസ്ഥാനത്തിൽ ഊർജം അഫോഡബിൾ ആക്കി മാറ്റുമെന്ന് അംബാനി പറഞ്ഞു

2030-32 ഓടെ യൂറോപ്യൻ യൂണിയനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും

ഇരട്ട അക്ക ജിഡിപി വളർച്ച കൈവരിക്കാൻ ഇന്ത്യ ഊർജ ഉൽപ്പാദനം വർധിപ്പിക്കണമെന്നും മുകേഷ് അംബാനി പറഞ്ഞു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com