70 മില്യൺ ഡോളർ സമാഹരിച്ച് യൂണികോൺ ക്ലബ്ബിൽ ഇടംപിടിച്ച് ഫിൻടെക് പെർഫിയോസ്
ബെംഗളൂരു ആസ്ഥാനമായുള്ള പ്ലാറ്റ്‌ഫോം 2022-ലെ പത്താമത്തെ യൂണികോണും ഈ വർഷത്തെ ആദ്യത്തെ ഫിൻടെക് യൂണികോണും ആയി മാറി
വാർബർഗ് പിൻകസ്, ബെസ്സെമർ വെഞ്ച്വർ പാർട്ണേഴ്സ് എന്നിവരിൽ നിന്ന് സീരീസ് സി റൗണ്ടിൽ 70 മില്യൺ ഡോളർ സമാഹരിച്ചു
വാർബർഗ് പിൻകസ് അനുബന്ധ സ്ഥാപനമായ പിയർ വാലി ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് വഴി ഏകദേശം 55 മില്യൺ ഡോളർ നിക്ഷേപിച്ചു
ബെസ്സെമർ വെഞ്ച്വർ പാർട്‌ണേഴ്സ് സബ്‌സിഡിയറി ആയ ബെസ്സെമർ ഇന്ത്യ ക്യാപിറ്റൽ ഹോൾഡിംഗ്സ് II ലിമിറ്റഡ് വഴി 15 മില്യൺ ഡോളർ നിക്ഷേപിച്ചു
കമ്പനിയിൽ ബെസ്സെമർ വെഞ്ചറിന് 32.12% ഓഹരിയും വാർബഗ് പിൻകസിന് 41.68% ഓഹരിയുമുണ്ട്
2008-ൽ സ്ഥാപിതമായ പെർഫിയോസ്, തത്സമയ തീരുമാനമെടുക്കൽ, വിശകലനം, ക്രെഡിറ്റ് അണ്ടർ റൈറ്റിംഗ് എന്നിവയിൽ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നു
ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം സ്റ്റാർട്ടപ്പിന്റെ വാല്യുവേഷൻ 4.05 ബില്യൺ ഡോളറാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു
Type above and press Enter to search. Press Esc to cancel.