ക്രിപ്റ്റോ നിക്ഷേപങ്ങൾ മുഖ്യധാരയിൽ എത്തിയ വർഷമായിരുന്നു 2021. ഈ മേഖലയുടെ വളർച്ച അതിദ്രൂതമായിരുന്നു. ദി ഇക്കണോമിസ്റ്റ് മാഗസിൻ പറയുന്നതനുസരിച്ച്, 2021 അവസാനത്തോടെ ക്രിപ്‌റ്റോഅസെറ്റുകളുടെ ആഗോള മൂല്യം 2.4 ട്രില്യൺ ഡോളറായിരുന്നു, 2020 ന്റെ തുടക്കത്തിൽ നിന്നും 12 മടങ്ങ് വർദ്ധനവാണുണ്ടായത്. നിക്ഷേപകർക്ക് തിരഞ്ഞെടുക്കാൻ ഇപ്പോൾ 8,000-ലധികം ക്രിപ്‌റ്റോകറൻസികൾ പ്രചാരത്തിലുണ്ട്. കൂടാതെ എണ്ണമറ്റ NFT-കളും പ്രചാരത്തിലുണ്ട്. കൂടുതൽ പേരും നിക്ഷേപം നടത്താനുള്ള വിമുഖതയ്ക്ക് പിന്നിൽ സുരക്ഷാ ആശങ്കകളാണ് പറഞ്ഞിരിക്കുന്നത്. അസ്ഥിരതയും ഒരു പ്രധാന ആശങ്കയാണ്.