channeliam.com
Electric Car-കളുടെ റേഞ്ച് നൽകുന്ന Scooter ശ്രേണിയുമായി Simple One Electric

ഇലക്ട്രിക് കാറുകളുടെ റേഞ്ച് നൽകുന്ന സ്കൂട്ടർ ശ്രേണിയുമായി സിമ്പിൾ വൺ ഇലക്ട്രിക്

ഇക്കോ മോഡിൽ ഇലക്ട്രിക് സ്‌കൂട്ടറിന് 240 കിലോമീറ്റർ വരെ റേഞ്ച് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു

സിമ്പിൾ വൺ വാങ്ങുന്നവർക്ക് ഒരു അധിക ബാറ്ററി പായ്ക്കാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം

അത് സ്കൂട്ടറിന്റെ റേഞ്ച് 300 കിലോമീറ്ററിലധികം വർദ്ധിപ്പിക്കും, ടാറ്റ നെക്‌സോൺ EVയുടെ റേഞ്ച് 315 കിലോമീറ്റർ ആണ്

സിംപിൾ വണ്ണിന്റെ എതിരാളി ആതർ 450X ഇലക്ട്രിക് സ്കൂട്ടറിന്റെ റേഞ്ച് 80-85 കിലോമീറ്ററാണ്

സിമ്പിൾ വൺ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു

4.8 kWh (കിലോവാട്ട്-മണിക്കൂർ) ബാറ്ററിയാണ് സിമ്പിൾ വണ്ണിന് കരുത്ത് നൽകുന്നത്

3.6 സെക്കൻഡിനുള്ളിൽ 0-50 കി.മീ/മണിക്കൂർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു

ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ 70 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും

ബ്ലൂടൂത്ത്, 4G കണക്റ്റിവിറ്റി, റിമോട്ട് ലോക്കിംഗ് എന്നിവയും കസ്റ്റമൈസ് ചെയ്യാവുന്ന ടച്ച്‌സ്‌ക്രീനോടെയുമാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്

സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ വില 1,10,000 രൂപ മുതൽ 1,20,000 രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ആദ്യം സിമ്പിൾ വൺ അവതരിപ്പിക്കും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com