കേരളത്തിൽ മൺസൂൺ മഴക്കാലത്തിനു തുടക്കമായി. തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 ന് കേരളത്തിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 27 നും ജൂൺ നാലിനും ഇടയിൽ മൺസൂൺ മഴ ആരംഭിക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ഏഴ് ദിവസത്തെ സ്റ്റാൻഡേർഡ് വ്യതിയാനത്തോടെ ജൂൺ ഒന്നിന് കേരളത്തിൽ ആരംഭിക്കും.ഇത്തവണ മൺസൂൺ എത്തുക നേരത്തെയല്ല. കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നത് ജൂൺ 1 ആയതിനാൽ ഇത് സാധാരണ തീയതിക്ക് അടുത്താണ് എന്നും ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര അഭിപ്രായപ്പെട്ടു.
ഇന്ത്യയിലേക്ക് തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ കൊണ്ടുവരുന്ന സീസണിൽ കാറ്റിന്റെ ഗതി ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് നിർണായകമാണ്. ഇത് രാജ്യത്തു ലഭിക്കുന്ന വാർഷിക മഴയുടെ ഭൂരിഭാഗവും നൽകുന്നു. ഖാരിഫ് വിളകളുടെ ഭൂരിഭാഗം വിതയ്ക്കലും ഈ കാലയളവിൽ നടക്കുന്നതിനാൽ ജൂൺ, ജൂലൈ മാസങ്ങൾ കാർഷിക മേഖലയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട മൺസൂൺ മാസങ്ങളായി കണക്കാക്കപ്പെടുന്നു.
മൺസൂൺ തെക്ക് പടിഞ്ഞാറ് നിന്ന് വീശുന്നു, സാധാരണയായി ജൂൺ ആദ്യം കേരളത്തിൽ എത്തുകയും സെപ്റ്റംബർ അവസാനത്തോടെ പിൻവാങ്ങുകയും ചെയ്യും. ഐഎംഡിയുടെ കണക്കനുസരിച്ച് ഈ വർഷം മൺസൂൺ സീസണിൽ സാധാരണയിലും കൂടുതൽ മഴ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം, പ്രവചിച്ച തീയതിയിൽ നിന്ന് നാല് ദിവസത്തെ കാലതാമസത്തോടെ ജൂൺ 8 ന് കാലവർഷത്തിൻ്റെ ആരംഭം അടയാളപ്പെടുത്തിയിരുന്നു.
Stay updated on the monsoon season in Kerala with the latest announcement from the Indian Meteorological Department. Learn about the expected arrival date, significance for agriculture, and forecasted rainfall for this year’s Southwest Monsoon.