Author: News Desk
ചെന്നൈ ആസ്ഥാനമായുള്ള ഡിജിറ്റൽ ഹോം കുക്കിങ് ബ്രാൻഡ് ആണ് കുക്ക്ഡ് (Cookd). എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ആദിത്യൻ സോമുവാണ് സംരംഭത്തിന്റെ സ്ഥാപകൻ. യാതൊരു വിധ പാചക പശ്ചാത്തലവും ഇല്ലാതെയാണ് ആദിത്യൻ അഞ്ച് വർഷം മുൻപ് കുക്ക്ഡ് എന്ന സംരംഭം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലും ഓൺലൈനിലും കാണുന്ന പാചകവിധികൾ അത്ര പോര എന്ന ചിന്തയാണ് സ്വന്തം സംരംഭം തുടങ്ങാൻ ആദിത്യനെ പ്രേരിപ്പിച്ചത്. ഇന്ന് യൂട്യൂബിൽ മാത്രം 2.98 മില്യൺ സബ്സ്ക്രൈബേർസാണ് കുക്ക്ഡിന് ഉള്ളത്. കുക്ക്ഡ് ആപ്പിൽ മാത്രം 2000ത്തിലധികം റെസിപ്പികളുമുണ്ട്. മീൽ കിറ്റ്സ്, മസാല, കറി പേസ്റ്റ് തുടങ്ങിയ കുക്ക്ഡ് പ്രൊഡക്റ്റ്സും കമ്പനി വിപണിയിലെത്തിക്കുന്നു. ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ ചാനൽ അയാമുമായി ആദിത്യൻ സോമു സംസാരിച്ചു. സോഷ്യൽ മീഡിയ റീച്ചിനായി ടാർഗറ്റ് സെറ്റ് ചെയ്യുന്നത് വിപരീത ഫലം ചെയ്യുമെന്ന് ആദിത്യൻ അഭിപ്രായപ്പെട്ടു. നല്ല കണ്ടന്റുകൾ ഉണ്ടാക്കുന്നത് തുടർന്നു കൊണ്ടേ ഇരിക്കുന്നതാണ് ഡിജിറ്റൽ ലോകത്ത് പിടിച്ചു നിൽക്കാനുള്ള ഏക പോംവഴി എന്നും അദ്ദേഹം പറഞ്ഞു. കുക്ക്ഡിന്റെ…
അടുത്ത വർഷം ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് റേഞ്ച് റോവർ അവസാന ഘട്ട പരീക്ഷണത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കമ്പനി. യുഎഇയിലെ JLRൻ്റെ രണ്ടാമത്തെ പ്രൊഡക്ഷൻ EV ടെസ്റ്റിംഗ് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റേഞ്ച് റോവറിൽ പുതുതായി ഘടിപ്പിച്ചിച്ച തെർമൽ മാനേജ്‌മെൻ്റ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. എത്രത്തോളം ചൂടിനെ പ്രതിരോധിക്കാനാകും എന്നതാണ് പരീക്ഷണത്തിന്റെ പ്രധാന വശം. പരീക്ഷണം വിജയകരമാണെന്ന് കമ്പനി അവകാശപ്പെട്ടു. എബിഎസ് അധിഷ്ഠിത ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിനു പകരം പുതിയ ഇൻ്റലിജൻ്റ് ടോർക്ക് മാനേജ്മെൻ്റ് സിസ്റ്റവും ഷാർജയിലെ അൽ ബദയേർ മരുഭൂമിയിൽ പരീക്ഷണ വിധേയമായി. പരീക്ഷണത്തിൽ എല്ലാ കാറുകളും മികച്ച പ്രകടനം പുറത്തെടുത്തു. ടോർക്ക് റിയാക്ഷൻ സമയം ഏകദേശം 100 മില്ലിസെക്കൻഡിൽ നിന്ന് ഒരു മില്ലിസെക്കൻഡ് വരെ കുറയ്ക്കുന്നതിന് ഓരോ ഇലക്ട്രിക് മോട്ടോറിലേക്കും വൈദ്യുതി വഴിതിരിച്ചുവിട്ട് നടത്തിയ പരീക്ഷണം ട്രാക്ഷൻ കൺട്രോൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നു. ക്യാബിൻ തണുപ്പിക്കുകയും ബാറ്ററി പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുകയും വേണം എന്നുള്ളത്…
വൻ ബിസിനസുകാരെ സംബന്ധിച്ച് പ്രൈവറ്റ് ജെറ്റ് വാങ്ങുന്നത് ഒരു തരം ആഢംബര പൂർണതയാണ്. അംബാനി മുതൽ അദാനി വരേയും ബിൽ ഗേറ്റ്സ് മുതൽ ഇലോൺ മസ്ക് വരേയുമുള്ള ശതകോടീശ്വരൻമാർക്ക് പ്രൈവറ്റ് ജെറ്റുകൾ അവരുടെ ആഢംബര ജീവിതത്തിന് തിലകക്കുറി ചാർത്തുന്നു. എന്നാൽ ഈ പ്രൈവറ്റ് ജെറ്റുകളിൽ ഏറ്റവും വില കൂടിയത് ഇവരുടെ പക്കലൊന്നുമല്ല-അത് സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ അൽ സൗദിന്റെ പക്കലാണ്. പേര് പോലെത്തന്നെ അദ്ദേഹത്തിന്റെ ആസ്തിയും വലുതാണ്. 20 ബില്യൺ ഡോളറാണ് വലീദിന്റെ ആസ്തി.അദ്ദേഹത്തിന്റെ പക്കലുള്ള ഒരൊറ്റ പ്രൈവറ്റ് ജെറ്റിന്റെ വിലയാകട്ടെ 500 മില്യൺ ഡോളറും. പ്രൈവറ്റ് ജെറ്റിന്റെ യഥാർത്ഥ ബോയിങ് മോഡൽ 800 പേരെ വഹിക്കാനാകുന്നതും 150 മില്യൺ ഡോളർ വില വരുന്നതുമാണ്. എന്നാൽ രാജകുമാരന്റെ നിർദേശപ്രകാരം ജെറ്റിനുള്ളിലും പുറത്തും മോടി പിടിപ്പിച്ച് വില 450-500 മില്യൺ ഡോളറായി. ടെൻ സീറ്റർ ഡൈനിങ് റൂമും സ്പായും എന്റർടെയ്മെന്റ് ലോഞ്ചും ഒക്കെയായി രാജകുമാരൻ കൊട്ടാരവും കൊണ്ടാണ് പറക്കുന്നത്. ഇത്…
സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകും. എൻഎഡി മുതൽ മഹിളാലയം വരെയുള്ള രണ്ടാം ഘട്ട നിർമാണത്തിനായി 569 കോടി രൂപ കിഫ്ബിയിൽ നിന്ന് (KIIFB) റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനു (ആർബിഡിസി) കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുമായാണ് നിർവഹണ ഏജൻസിയായ ആർബിഡിസിക്ക് തുക കൈമാറിയിരിക്കുന്നത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന രണ്ടാം ഘട്ട വികസനത്തിന് ഇതോടെ അനക്കം വെയ്ക്കും. നിലവിൽ 25.7 കിലോമീറ്ററുള്ള സീപോർട്ട് എയർപോർട്ട് റോഡ് രണ്ട് ഘട്ടങ്ങളായാണ് നിർമാണം. ആദ്യ ഘട്ടമായ ഇരുമ്പനം-കളമശ്ശേരി 2019ൽ പൂർത്തിയായി. കളമശ്ശേരി എച്എംടി റോഡ് മുതൽ എയർപോർട്ട് വരെയുള്ള 14.4 കിലോമീറ്ററാണ് രണ്ടാം ഘട്ടം. ഇതിലുൾപ്പെടുന്നതാണ് എൻഎഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം. ഈ ഭാഗത്ത് ഭൂമി ഏറ്റെടുക്കലിൽ മെല്ലെപോക്കായിരുന്നു. സ്ഥലമേറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ വന്ന് 22 വർഷമായിട്ടും ഏറ്റെടുപ്പ് നടപടികളിലേക്ക് നീങ്ങാൻ സാധിച്ചിരുന്നില്ല. ഭൂമി ക്രയവിക്രയങ്ങൾ ചെയ്യാനാവാത്തതിനാൽ ഈ ഭാഗത്തുള്ള ഭൂമി ഉടമകൾ ബുദ്ധിമുട്ടിലായിരുന്നു. എച്എംടി മുതൽ എൻഎഡി…
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് (എൻഎച്ച് 866) പദ്ധതി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വെല്ലുവിളികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വ്യവസായ ഇടനാഴിയുടെ നിർണായക ഭാഗമാണ് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്. ഇപ്പോൾ അനുവദിച്ച നഷ്ടപരിഹാര തുകയിൽ ഭൂവുടമകൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കം മാത്രം പരിഗണിക്കാതെ വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള പുതിയ നഷ്ടപരിഹാരത്തുക അനുവദിക്കണം എന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് ഇവർ. അതേ സമയം വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിനായി 314 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ മാർച്ചിന് മുൻപ് ഭൂമി വിട്ടുനൽകിയവരുടെ പണം കൊടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം…
കേരത്തിലെ റെയിൽവേ വികസനത്തിന് ഭൂമി ഏറ്റെടുക്കലിലെ മെല്ലെപ്പോക്കിന് പരിഹാരം കാണാൻ കേരള സർക്കാരിനു മുൻപിൽ ധർണയിരിക്കാൻ ശശി തരൂർ എംപിയോട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരം നേമം റെയിൽവേ ടെർമിനൽ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി. ചോദ്യോത്തര വേളയിൽ തിരുവനന്തപുരം സെൻട്രലിലേക്കുള്ള റെയിൽവേ ലൈനിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയുടെ കാലതാമസവും ഇതിനായുള്ള ഫണ്ടിന്റെ അഭാവവും ചൂണ്ടിക്കാണിക്കുകയായിരുന്നു ശശി തരൂർ. വൻനഗരങ്ങളിലും ജംഗ്‌ഷനുകളിലും തിരക്ക് കുറയ്ക്കുന്നതിലാണ് റെയിൽവേയുടെ ശ്രദ്ധയെന്നും അടുത്ത 50 വർഷത്തെ ആവശ്യകതകൾ മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് രൂപകൽപന ചെയ്യുന്നതെന്നും ഇതിന് മറുപടിയായി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുന്നത് ഫണ്ടി അഭാവമല്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനായി കേന്ദ്രം ഇതുവരെ 2150 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ഇനി സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നാണ് പ്രവർത്തനം വേണ്ടത്. കേരളത്തിൽ വലിയ സ്വാധീനമുള്ള ശശി തരൂർ സംസ്ഥാന…
ആര്യമാൻ ബിർള, സച്ചിൻ, ധോനി, വിരാട് കോഹ്ലി തുടങ്ങിയവരാണ് ഇന്ത്യയിലെ ധനികരായ ക്രിക്കറ്റ് താരങ്ങൾ. ഇതിൽ ആര്യമാൻ ബിർള എന്ന പേര് അധികമാരും കേട്ടിരിക്കാൻ ഇടയില്ല. കാരണം വെറും രണ്ടു വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞയാളാണ് ആര്യമാൻ. 22ാം വയസ്സിൽ ക്രിക്കറ്റിൽ നിന്നും താത്ക്കാലികമായി വിരമിച്ച ആര്യമാൻ ലോകത്തിലെതന്നെ ഏറ്റവും ധനികനായ ക്രിക്കറ്ററാണ്. ആര്യമാന്റെ ആസ്തിയെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും അത് 70000 കോടിയോളം വരുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ക്രിക്കറ്റ് കളിച്ചല്ല ആര്യമാൻ ഈ സമ്പാദ്യം ഉണ്ടാക്കിയത്. ഇതിഹാസ വ്യവസായി ആദിത്യ ബിർളയുടെ കൊച്ചുമകനാണ് ആര്യമാൻ. 24.8 ബില്യൺ ഡോളർ ആസ്തിയോടെ ആര്യമാന്റെ പിതാവ് കുമാർ മംഗലം ബിർള ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്. 2023 മുതൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീടെയിൽ ലിമിറ്റഡ് (ABFRL) ഡയറക്ടർ ആണ് ആര്യമാൻ ബിർള. ഇതിനുപുറമേ ആദിത്യ ബിർള മാനേജ്മെൻ്റ്…
നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യയിലുണ്ട്. അക്കൂട്ടത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ നാല് സ്റ്റേഷനുകളാണ് ഡാർജിലിംങ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക്ക-ഷിംല റെയിൽവേ, ഛത്രപതി ശിവാജി ടെർമിനസ് എന്നിവ. ചരിത്രത്തിനൊപ്പം ആർക്കിടെക്ച്ചർ പെരുമ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും ഇവ വേറിട്ടു നിൽക്കുന്നു. ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്ന ഡാർജിലിംങ് ഹിമാലയൻ ട്രെയിൻ 1881ലാണ് ആരംഭിച്ചത്. ന്യൂ ജൽപൈഡുഡി മുതൽ ഡാർജലിംങ് വരെയുള്ള 78 കിലോമീറ്റർ ആണ് റെയിൽവേയുടെ ദൂരം. തേയിലത്തോട്ടങ്ങൾക്കും ചെങ്കുത്തായ മലകൾക്കും ഇടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞ യാത്ര യാത്രികർക്ക് മികച്ച അനുഭവമാണ്. മേട്ടുപാളയം മുതൽ ഊട്ടി വരെയുള്ള നീലഗിരി മൗണ്ടൻ റെയിൽവേ ബ്രിട്ടീഷ് കാലത്തെ ആർക്കിടെക്ച്ചർ പെരുമ വിളിച്ചോതുന്നു. 1908ൽ പ്രവർത്തനം ആരംഭിച്ച നീലഗിരി മൗണ്ടൻ റെയിൽവേ ഇന്ത്യയിലെ ഏക റാക്ക് റെയിഷവേ സിസ്റ്റമാണ്. പ്കൃതിഭംഗി തുളുമ്പുന്ന ഇടങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. 1903ൽ ആരംഭിച്ച കൽക്ക-ഷിംല റെയിൽവേ102 തുരങ്കങ്ങളിലൂടെയും 864 പാലങ്ങൾക്ക് മുകളിലൂടെയും…
കേരളത്തിൽ പ്രവർത്തനം ആരംഭിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച ബഹിരാകാശ സ്റ്റാർട്ടപ്പുകളിൽ ഒന്നായ Agnikul Cosmos. കഴിഞ്ഞ ദിവസം കോവളത്ത് സമാപിച്ച ഹഡിൽ ഗ്ലോബൽ 2024ൽ അഗ്നികുൽ സഹസ്ഥാപകനും മദ്രാസ് ഐഐടി പ്രൊഫസറുമായ സത്യനാരായണൻ ചക്രവർത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഐഐടി മദ്രാസിലെ നാഷണൽ സെൻ്റർ ഫോർ കംബഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (എൻസിസിആർഡി) ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ എയ്‌റോസ്‌പേസ് നിർമാതാക്കളും വാണിജ്യ വിക്ഷേപണ സേവന ദാതാക്കളുമാണ് അഗ്നികുൽ. അഗ്നിബാൻ പോലുള്ള ലിഫ്റ്റ് ലോഞ്ച് വെഹിക്കിളുകൾ വികസിപ്പിക്കുകയും വിക്ഷേപിക്കുകയുമാണ് അഗ്നികുലിന്റെ ലക്ഷ്യം. ഇന്ത്യയിൽത്തന്നെ ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന സ്റ്റാർട്ടപ്പ് സമ്മേളനങ്ങളിൽ ഒന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ (KSUM) ഹഡിൽ ഗ്ലോബൽ. ഹഡിൽ ഗ്ലോബൽ വേദിയിൽ ഇത്തരമൊരു നേട്ടത്തിന് കാരണമായി എന്നത് അഭിമാനകരമാണെന്ന് KSUM സിഇഒ അനൂപ് അംബിക പറഞ്ഞു. ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ ഹഡിൽ ഗ്ലോബലിന്റേയും കേരളത്തിന്റെ സ്റ്റാർട്ടപ് സംരംഭങ്ങളേയും കുറിച്ച് ചാനൽ അയാമുമായി അദ്ദേഹം സംസാരിച്ചു. കേരളത്തിന്റെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച…
ഭക്ഷ്യോത്പാദന രംഗത്ത് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഗുണമേന്മയുള്ള ഭക്ഷണം എങ്ങനെ നൽകും എന്നത്. നിർമിക്കുന്ന ഭക്ഷ്യവസ്തുക്കൾ സ്വയം നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിർമിക്കുക എന്നത് ഗുണമേന്മ ഉറപ്പു വരുത്തുന്നതിൽ പ്രധാനമാണെന്ന് പറയുന്നു ഭക്ഷ്യോത്പാദന മേഖലയിൽ കേരളത്തിലെ പ്രധാനികളായ മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ. നിരവധി ഇന്ത്യക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയതോടെ കുക്ക്ഡ്/പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾക്ക് പ്രാധാന്യമേറി. ഗുണനിലവാരം ഉറപ്പ് വരുത്തി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കാൻ പ്രോസസ്ഡ് ഫുഡിലൂടെ സാധിക്കും. എന്നാൽ ഇടത്തരം ഭക്ഷ്യസംരംഭക മേഖലകളിലാണ് പലപ്പോഴും ഗുണമേന്മയിൽ പ്രശ്നങ്ങൾ കാണാറുള്ളത്. സംരംഭക മേഖലയിൽനിന്നും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുമുള്ള കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നൂറ് ശതമാനം ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കാനാകൂവെന്ന് നവാസ് മീരാൻ പറഞ്ഞു. കൊച്ചിയിൽ കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ 2024ൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു നവാസ് മീരാൻ. ഭക്ഷ്യസംരംഭക മേഖലയിലെ ഭാവി എന്തായിരിക്കും എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എല്ലാ രംഗത്തും…