Author: News Desk

ഏറ്റവും കൂടുതൽ പണം വാരുന്ന കായിക മേഖലയാണ് ഫുട്ബോൾ. അതുകൊണ്ടുതന്നെ ഫുട്ബോൾ താരങ്ങളുടെ പ്രതിഫലവും ആഢംബരജീവിതവും ആരാധകർ ആഘോഷമാക്കും. അത്തരത്തിൽ ആരാധകർ ആഘോഷമാക്കിയ വാർത്തയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ പ്രൈവറ്റ് ജെറ്റിന്റെ വാർത്ത. ഗൾഫ് സ്ട്രീം 650 എന്ന കസ്റ്റമൈസ്ഡ് ജെറ്റിന്റെ വില 73 മില്യൺ ഡോളറാണ്. ജെറ്റിന്റെ മെയിന്റനൻസ് ചാർജും വൻ തുക വരും. നിലവിൽ ലോകത്തിലെതന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളിൽ മുൻപന്തിയിലാണ് റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ നസറിനു വേണ്ടി കളിക്കുന്ന താരത്തിനന്റെ വാർഷിക വരുമാനം 215 മില്യൺ ഡോളറാണ്. Lamborghini Aventador, Ferrari 599 GTO, Rolls Royce Phantom പോലുള്ള ലോകത്തിലെതന്നെ വില കൂടിയ ആഢംബര വാഹനങ്ങൾ റൊണാൾഡോയുടെ ശേഖരത്തിലുണ്ട്. അക്കൂട്ടത്തിൽ വില കൊണ്ടും ആഢംബരം കൊണ്ട് മുന്നിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റ് ആണ്. 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള പ്രൈവറ്റ് ജെറ്റാണ് ഗൾഫ്സ്ട്രീം G650. 7500…

Read More

ഈന്തപ്പഴത്തിൽ നിന്നും നിർമിച്ച ശീതളപാനീയവുമായി സൗദി അറേബ്യയിലെ ‘മിലാഫ് കോള’ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.ഡേറ്റ് സിറപ്പ് പോലെ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന നിരവധി ഈന്തപ്പഴ ഉത്പന്നങ്ങൾ ഉണ്ടെങ്കിലും ഈന്തപ്പഴത്തിൽ നിന്നും ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശീതളപാനീയം നിർമിക്കുന്നത് എന്നാണ് റിപ്പോർട്ട്. സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സബ്സിഡിയറിയായ തുറാത്ത് അൽ മദീന ‘റിയാദ് ഡേറ്റ് ഫെസ്റ്റിവലിൽ’ പുറത്തിറക്കിയ സോഫ്റ്റ് ഡ്രിങ്ക് പെപ്സി, കൊക്ക കോള അടക്കമുള്ള വമ്പൻമാർക്ക് വെല്ലുവിളിയാകും എന്നാണ് കരുതപ്പെടുന്നത്. കരിമ്പ്, കോൺ സിറപ്പ് തുടങ്ങിയവയിൽ നിന്നാണ് സാധാരണ കോളകൾ നിർമിക്കുന്നത്. എന്നാൽ മിലാഫ് കോളയിൽ ഇതിനു പകരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ട് ആയി അറിയപ്പെടുന്ന ഈന്തപ്പഴത്തിന്റെ സത്ത് ആണ് ഉപയോഗിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ സാധാരണ കോളയെ അപേക്ഷിച്ച് മിലാഫിന് ആരോഗ്യഗുണം ഏറും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇങ്ങനെ രുചിയിൽ വിട്ടുവീഴ്ച്ചയില്ലാതെ അനാരോഗ്യകരമായ സോഫ്റ്റ് ഡ്രിങ്കുകൾക്ക് ആരോഗ്യകരമായ ബദൽ എന്ന നിലയിലാണ് മിലാഫ് കോള…

Read More

അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് കേരളത്തിന് വിമുഖത ഇല്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തുറമുഖവുമായി ബന്ധപ്പെട്ട് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എല്ലാം വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ. അദാനി ഗ്രൂപ്പിനെതിരെ യുഎസ്സിൽ ഉയർന്ന അഴിമതി ആരോപണത്തെത്തുടർന്ന് പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾ ഗ്രൂപ്പിനെതിരെ രംഗത്ത് വന്നതിനു പിന്നാലെയാണ് പി. രാജീവിന്റെ പ്രസ്താവന. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതിയിൽ മാത്രം കേരളത്തിൽ വമ്പൻ നിക്ഷേപമാണ് ഉള്ളത്. തുറമുഖ പദ്ധതിയിലൂടെ സംസ്ഥാനത്തിനും ജനങ്ങൾക്കുമുള്ള നേട്ടം കണക്കിലെടുത്ത് ഇത്തരം വിവാദങ്ങളെ ബാധിക്കാത്ത തരത്തിൽ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ അദാനി ഗ്രൂപ്പുമായി അഞ്ച് വർഷത്തേക്ക് കൂടി സഹകരിക്കാൻ കേരളം കരാർ ഒപ്പിട്ടിരുന്നു. പുതിയ പദ്ധതികൾക്കായി കേരളം അദാനി ഗ്രൂപ്പുമായി ഇടപഴകുന്നത് തുടരുമോ എന്ന ചോദ്യത്തിന് അദാനി ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന മറുപടിയാണ് മന്ത്രി നൽകിയത്. എന്നാൽ വൈദ്യുതി, ജലവിതരണം എന്നിവയിലെ സ്വകാര്യവൽക്കരണം പോലുള്ള മേഖലകൾ…

Read More

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസിന്റെ മഹാവികാസ് അഘാഡിയും തമ്മിലാണ് മഹാരാഷ്ട്രയിലെ പ്രധാന തിരഞ്ഞെടുപ്പ് പോരാട്ടം. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം സ്ഥാനാർത്ഥികളുടെ വമ്പൻ ആസ്തിയുടെ പേരിലും മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെടുന്നു. അക്കൂട്ടത്തിൽ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയാണ് പരാഗ് ഷാ. നിലവിൽ ബിജെപി എംഎൽഎ കൂടിയായ പരാഗിന്റെ കുടുംബ ആസ്തി 3382 കോടി രൂപയാണെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ 2179 കോടി ഷായുടെ പേരിലും 1136 കോടി ഭാര്യയുടെ പേരിലുമാണ്. അമ്പത്തഞ്ചുകാരനായ ഷായുടെ സമ്പത്തിന്റെ പ്രധാന ഉറവിടം റിയൽ എസ്റ്റേറ്റും കൺസ്ട്രക്ഷനുമാണ്. മേൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനായ അദ്ദേഹത്തിന് 2019 തിരഞ്ഞെടുപ്പ് കാലത്ത് 500 കോടിയായിരുന്നു ആസ്തി. അഞ്ച് വർഷം കൊണ്ട് ആറ് മടങ്ങ് വളച്ചയാണ് അദ്ദേഹത്തിന്റെ സമ്പത്തിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇരുവർക്കും സ്വന്തമായി വാഹനങ്ങളില്ല എന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഷായുടെ പേരിൽ 21,78,98,54,471 രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കൾക്ക് പുറമേ…

Read More

നഗരത്തിനുള്ളിലെ ചരക്കുനീക്കത്തിനായി പുതിയ ഇലക്ട്രിക് ത്രീ-വീലർ കാർട്ടുമായി ഇന്ത്യൻ ഇ-വാഹന നിർമാതാക്കളായ റിലോക്സ്. ചെറുകിട, ഇടത്തരം ബിസിനസുകളുടെ ചരക്കുനീക്കം ആയാസരഹിതമാക്കാനാണ് റിലോക്‌സ് Bijli EV Trio എന്ന പുതിയ ത്രീവീലർ കാർട്ടുമായി എത്തുന്നത്.മുൻപിൽ ഇരുചക്ര വാഹനത്തിനു സമാനമായതും പുറകിൽ രണ്ട് ചക്രങ്ങളും കാർഗോ ഏരിയയും വരുന്ന രൂപകൽപനയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മുച്ചക്ര വാഹനങ്ങളായ ഗുഡ്സ് ഓട്ടോ പോലുള്ളവ പോകാത്തിടത്തും നഗര ഗതാഗതത്തിലും വാഹനം ഗുണം ചെയ്യും. 100-120 കിലോമീറ്റർ ആണ് ബിജിലി ട്രിയോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 500 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുള്ള വാഹനത്തിന്റെ പ്രാരംഭ വില 1.35 ലക്ഷം രൂപ മുതലാണ്. പ്രാദേശിക നികുതി, സബ്‌സിഡി എന്നിവയ്ക്ക് അനുസരിച്ച് വിലയിൽ വ്യത്യാസം വരും. 1200W മോട്ടോർ (60V, IP67 റേറ്റിംഗ്) ആണ് വാഹനത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. വേർപെടുത്താവുന്ന തരത്തിലുള്ള 3KW (NMC) ബാറ്ററിയാണ് ബിജിലി ട്രിയോയുടെ സവിശേഷത. ടെലിസ്‌കോപ്പിക് സസ്പെൻഷൻ, വിശാലമായ ബാക്ക് കാർഗോ ഏരിയ എന്നീ…

Read More

ഗൾഫ് നാടുകളിലേക്ക് തേൻ മധുരമെത്തിച്ച് കാസർഗോട്ടെ  മലയോര ഗ്രാമമായ മുന്നാട്. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ സംരംഭം കടൽ കടന്ന് ഖത്തറിൽ വരെ മധുരം പകരാനെത്തിക്കഴിഞ്ഞു.  പള്ളത്തിങ്കാൽ തുളുനാട് ഇക്കോ ഗ്രീൻ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്‌ ഉത്പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്‌തത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഉടൻ മുന്നാടിന്റെ ഈ തേൻ മധുരം എത്തും. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും നബാർഡിൻ്റെയും എപി ഇഡിഎയും സഹകരണത്തോടെയാണ്   മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഇക്കോ ഗ്രീൻ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്‌ ശുദ്ധമായ തേൻ ശേഖരിച്ചു വിപണിയിലെത്തിക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പിൻ്റെ മിഷൻ ആയിരം സ്‌കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കാസർകോട് നിന്നുള്ള സ്ഥാപനമാണ് ഇത്. തേൻ കർഷകരിൽ നിന്നും നേരിട്ടാണ് കമ്പനി തേൻ ശേഖരിക്കുന്നത്. 5000 പെട്ടി വരെ സജ്ജമാക്കിയ കർഷകർ ഈ സംരംഭത്തിന് തേൻ സ്ഥിരമായി വിതരണം ചെയ്യുന്നു.  രണ്ടു വർഷം മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന…

Read More

മുംബൈയിലെ ജൽസ എന്ന വീട് വെറുമൊരു വീടല്ല, നഗത്തിന്റെ ഐക്കോണിക് ഇടം കൂടിയാണ്. ബോളിവുഡ് ഇതിഹാസം സാക്ഷാൽ അമിതാഭ് ബച്ചന്റെ ആഢംബര ബംഗ്ലാവാണ് ജൽസ. ആഘോഷം എന്നാണ് ജൽസ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം. പേര് പോലെത്തന്നെ ആഘോഷം നിറഞ്ഞതാണ് ഈ ആഢംബര സൗധത്തിന്റെ വിശേഷങ്ങളും. മുംബൈയിലെ അതിസമ്പന്നർ താമസിക്കുന്ന ജുഹുവിലാണ് ജൽസ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ജുഹു ബീച്ച് ജൽസയ്ക്ക് തൊട്ടടുത്താണ്. മുംബൈ റിയൽ എസ്റ്റേറ്റ് രംഗത്ത് ഏറ്റവും വിലയേറിയ സ്ഥലമാണിത്. നിരവധി പേര് കേട്ട പെയിന്റിങ്ങുകളാണ് ജൽസയിലെ ഏറ്റവു വലിയ സവിശേഷത. ലോകത്തിലെ തന്നെ ഏറ്റവും പേരെടുത്ത കലാകാരൻമാരുടെ കലാസൃഷ്ടികൾകൊണ്ട് സമ്പന്നമാണ് ജൽസ. അമിതാഭിനും ഭാര്യ ജയ ബച്ചനുമൊപ്പം മകൻ അഭിഷേകും ഭാര്യ ഐശ്വര്യ റായിയും കൊച്ചുമകൾ ആരാധ്യയുമെല്ലാം ഇവിടെത്തന്നെയാണ് താമസിക്കുന്നത്. 1982ൽ സത്തേ പെ സട്ട എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ നിർമാതാവ് രമേശ് സിപ്പി അമിതാഭിന് സമ്മാനിച്ച ബംഗ്ലാവാണ് ജൽസ. ജൽസയ്ക്കു പുറത്ത് എപ്പോഴും സന്ദർശകരുടെ…

Read More

ലോകത്തിലെതന്നെ ഏറ്റവും വലിയ റെയിൽ സേവനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേസിന്റേത്. എന്നാൽ എന്ത് കൊണ്ട് ഔദ്യോഗിക രേഖകളിലും മറ്റും റെയിൽവേ എന്ന ഏകവചനം ഉപയോഗിക്കാതെ റെയിൽവേസ് എന്ന ബഹുവചനം ഉപയോഗിക്കുന്നു എന്ന രസരമായ ചോദ്യവുമായി എത്തിയിരിക്കുകയാണ് സീ ന്യൂസ് എന്ന ദേശീയ മാധ്യമം. ഒരൊറ്റ റെയിൽവേ അല്ലാത്തത് കൊണ്ടാണ് ഇന്ത്യൻ റെയിൽവേസ് എന്ന് അത് അറിയപ്പെടുന്നത്. രാജ്യത്തെമ്പാടും വിവിധ സോണുകൾ ആയാണ് റെയിൽവേയുടെ പ്രവർത്തനം. വിവിധ പ്രദേശങ്ങളിലായി 17 സോണുകൾ ആണ് റെയിൽവേയ്ക്ക് ഉള്ളത്. സെൻട്രൽ, ഈസ്റ്റേൺ, ഈസ്റ്റ് സെൻട്രൽ, ഈസ്റ്റ് കോസ്റ്റ്, നോർത്തേൺ, നോർത്ത് സെൻട്രൽ, നോർത്ത് ഈസ്റ്റേൺ, നോർത്ത് ഫ്രണ്ടിയർ, നോർത്ത് വെസ്റ്റേൺ, സതേൺ, സൗത്ത് സെൻട്രൽ, സൗത്ത് ഈസ്റ്റേൺ, സൗത്ത് ഈസ്റ്റ് സെൻട്രൽ, സൗത്ത് വെസ്റ്റേൺ, വെസ്റ്റേൺ, വെസ്റ്റ് സെൻട്രൽ എന്നിങ്ങനെ പോകുന്നു റെയിൽവേ സോണുകൾ. 17 സോണുകളും റെയിൽവേ ബോർഡിന് കീഴിലാണ് വരിക. റെയിൽവേ ബോർഡ് ആകട്ടെ കേന്ദ്ര ഗവൺമെന്റിന്റെ റെയിൽ മന്ത്രാലയത്തിനു (Ministry of Railways)…

Read More

എല്ലാ കുട്ടികളും സ്പെഷ്യൽ ആണ് എന്നതാണ് ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ (dr. Beema Clinic for Child Development) ആപ്തവാക്യം. ബീമാ ക്ലിനിക് എന്നത് ആയുർവേദവും, അപ്ലൈഡ് ബിഹേവിയറൽ അനാലിസിസും (Applied Behavior Analysis) ഇഴചേർന്ന സംരംഭമാണ്. കുട്ടികളുടെ ഏർലി ഇന്റർവെൻഷൻ മേഖലയിലാണ് ഡോ. ബീമയുടെ സ്പെഷലൈസേഷൻ. ഇങ്ങനെ ആയുർവേദത്തിനൊപ്പം നൂതന ടെക്നോളജി കൂടി ചേർത്ത് കുട്ടികൾക്ക് വേണ്ട വികാസ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ബീമ ക്ലിനിക്. ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് ഒരു വനിതാ സംരംഭകയാണ്. മൂവാറ്റുപുഴ ഡോക്ടർ ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റ് (dr. Beema Clinic for Child Development) സ്ഥാപകയും ചീഫ് കൺസൾട്ടന്റുമായ ഡോ. ബീമ ഷാജി. ശിശുസംരക്ഷണത്തെക്കുറിച്ചും കുട്ടികളുടെ മാനസികവികാസ വളർച്ചയിൽ ബീമ ക്ലിനിക്കിനുള്ള പങ്കിനെക്കുറിച്ചും ഈ സംരംഭക ചാനൽ അയാം മൈബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുന്നു. എല്ലാ കുട്ടികളും സ്പെഷ്യൽ ആണ് എന്നതാണ് ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ…

Read More

വിജയം ഉണ്ടാകുമ്പോൽ അതിന്റെ ക്രെഡിറ്റ് അദ്ദേഹം ടീമിന് നൽകും , പരാജയപ്പെടുന്ന പ്രൊജക്റ്റുകളുടെ ഉത്തരവാദിത്വം മുന്നിൽ നിന്ന് സ്വയം ഏൽക്കും … ടീം വർക്കുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും ഇൻസ്പയറിംഗായ ഈ വാക്കുകൾ പലരും കേട്ടിരിക്കും. സാക്ഷാൽ അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം (Avul Pakir Jainulabdeen Abdul Kalam) എന്ന എപിജെ അബ്ദുൾകലാം സർ പറഞ്ഞ വാക്കുകൾ! അദ്ദേഹം അത് പറഞ്ഞത് ഇന്ത്യൻ ശാസ്ത്ര സാങ്കേതികതയുടെ കുലഗുരുവായ സതീഷ് ധവാനെക്കുറിച്ചും. ഡിസംബർ 5, അതായത് കഴിഞ്ഞദിവസം, ISRO -യുടെ റോക്കറ്റിൽ കയറി ആകാശത്തേക്ക് കുതിച്ചത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ രണ്ട് സാറ്റലൈറ്റുകൾ, അതും സായിപ്പിന്റെ പ്രസ്റ്റീജ്യസ് സോളാർ പ്രൊജക്റ്റായ കൊറോണ പര്യവേഷണം. നാൽപ്പത്തിനാലര മീറ്റർ നീളമുളള റോക്കറ്റ് 18 മിനുറ്റ് കൊണ്ട് മിഷൻ പൂർത്തിയാക്കുന്നു. ഐഎസ്ആർഒ-യിലെ ശാസ്ത്രജ്ഞർ എഴുനേറ്റ് നിന്ന് കയ്യടിക്കുമ്പോ, അത് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച 430-ാമത് ഫോറിൻ സാറ്റലൈറ്റായി മാറി. ഇതാണ് ഇന്ത്യ! ബഹിരാകാശത്തോളം വളർന്ന…

Read More