‘Make In India’ പദ്ധതിയിൽ Electronics നിർമ്മാണത്തിനായി Reliance-Sanmina സഖ്യം
‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഇലക്ട്രോണിക്സ് നിർമ്മാണത്തിനായി റിലയൻസ് സാൻമിന കോർപ്പറേഷനുമായി കൈകോർക്കുന്നു
ഇലക്ട്രോണിക്സ് നിർമാണത്തിന് യുഎസ് മാനുഫാക്ചറിംഗ് സൊല്യൂഷൻസ് കമ്പനിയായ സാൻമിന കോർപ്പറേഷനുമായി സംയുക്ത സംരംഭം റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചു
റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡാണ് സംയുക്ത സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്
റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് 50.1 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും
1,670 കോടി രൂപയുടെ പുതിയ ഓഹരി നിക്ഷേപത്തിലൂടെയാണ് RSBVL പ്രാഥമികമായി ഈ ഉടമസ്ഥത കൈവരിക്കുക
ബാക്കിയുള്ള 49.9 ശതമാനം ഓഹരികൾ സാൻമിനയുടെ ഉടമസ്ഥതയിലായിരിക്കും
“മെയ്ക്ക് ഇൻ ഇന്ത്യ” കാഴ്ചപ്പാടിന് അനുസൃതമായി ഈ സംയുക്ത സംരംഭം ഇന്ത്യയിൽ ലോകോത്തര ഇലക്ട്രോണിക് നിർമ്മാണ കേന്ദ്രം സൃഷ്ടിക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു
സാൻമിനയുടെ 40 വർഷത്തെ നൂതന നിർമ്മാണ പരിചയവും റിലയൻസിന്റെ വൈദഗ്ധ്യവും നേതൃത്വവും ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തുമെന്ന് പ്രസ്താവന പറയുന്നു