2023-ന്റെ തുടക്കത്തിൽ IPO അവതരിപ്പിക്കാൻ സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മീഷോ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
അടുത്ത വർഷം ജനുവരിയോടെ IPO രേഖകൾ സമർപ്പിച്ച്, 2023 ന്റെ ആദ്യ പകുതിയോടെ ഐപിഒ പൂർത്തിയാക്കാനാണ് മീഷോ ലക്ഷ്യമിടുന്നത്
ബെംഗളുരു ആസ്ഥാനമായുള്ള മീഷോയുടെ പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ സെപ്റ്റംബർ വരെ 17.8 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളാണുണ്ടായത്
സെപ്റ്റംബറിൽ, സീരീസ് എഫ് ഫണ്ടിംഗ് റൗണ്ടിൽ 4.9 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ മീഷോ 570 മില്യൺ ഡോളർ സമാഹരിച്ചിരുന്നു
ഫിഡിലിറ്റി മാനേജ്‌മെന്റ് & റിസർച്ച് കമ്പനിയും ബി ക്യാപിറ്റൽ ഗ്രൂപ്പുമാണ് ഫണ്ടിംഗിന് നേതൃത്വം നൽകിയത്
മെറ്റാ പ്ലാറ്റ്ഫോംസും സോഫ്റ്റ്‌ബാങ്ക് ഗ്രൂപ്പിന്റെ വിഷൻ ഫണ്ട് ടുവും പിന്തുണയ്ക്കുന്ന പ്ലാറ്റ്ഫോമാണ് മീഷോ
പ്ലാറ്റ്‌ഫോമിലെ റീസെല്ലർമാർ വസ്ത്രങ്ങൾ മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളും വീട്ടുപകരണങ്ങൾ വരെയുളള വിവിധ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു
മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ WhatsApp, Facebook, Instagram എന്നിവയിലൂടെ വിപണനം
IIT ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബർൺവാളും ചേർന്ന് 2015-ലാണ് മീഷോ സ്ഥാപിച്ചത്
പ്രോസസ് വെഞ്ചേഴ്‌സ്, സെക്വോയ ക്യാപിറ്റൽ എന്നിവയും സ്റ്റാർട്ടപ്പിന്റെ നിക്ഷേപകരാണ്
Type above and press Enter to search. Press Esc to cancel.