channeliam.com
റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അനലിറ്റിക്‌സ്

റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അനലിറ്റിക്‌സ്

ചരക്ക് വിലകൾ ഉയർന്ന് തന്നെ തുടരാനുള്ള സാധ്യത പാൻഡെമിക് മൂലം ദുർബലമായ വിതരണശൃംഖലയെ കൂടുതൽ തകർക്കുമെന്ന് വിലയിരുത്തൽ

റഷ്യൻ എണ്ണയും പ്രകൃതിവാതകവും സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് ഏറ്റവും പ്രതികൂല ആഘാതം അനുഭവപ്പെടുന്നത്

എണ്ണ- പ്രകൃതിവാതക വില ഉയരുന്നത് പണപ്പെരുപ്പത്തിനും ഇടയാക്കും

എണ്ണയും പ്രകൃതിവാതകവും മുതൽ പലേഡിയവും ഗോതമ്പും വരെയുള്ള എല്ലാ ചരക്കുകളുടെയും പ്രധാന നിർമ്മാതാവാണ് റഷ്യ

ഗോതമ്പും നിയോണിന്റെയും പ്രധാന കയറ്റുമതി രാജ്യമാണ് ഉക്രെയ്ൻ

ലോകവ്യാപകമായി സെമി കണ്ടക്ടർ നിർമാണത്തിൽ ഉപയോഗിക്കുന്ന പലേഡിയത്തിന്റെ 40% റഷ്യയാണ് വിതരണം ചെയ്യുന്നതെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി

കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകമായ നിയോണിന്റെ 70% ഉക്രെയ്‌നാണ് ഉത്പാദിപ്പിക്കുന്നത്

റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നത് ഗ്ലോബൽ ചിപ്പ് ഷോർട്ടേജിനെ കൂടുതൽ ഗുരുതരമാക്കുമെന്ന് മൂഡീസ് വിലയിരുത്തുന്നു

കോവിഡ് മൂലം പ്രതിസന്ധിയിലായ ലോക സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ യുദ്ധം പ്രതികൂലമായി ബാധിക്കുമെന്ന് റേറ്റിംഗ് ഏജൻസി പറയുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com