ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം, സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം #BreakTheBias

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. 2022 -ലെ വനിതാദിനത്തിന്റെ തീം “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” (gender equality today for a sustainable tomorrow) എന്നത് ആസ്പദമാക്കി  #BreakTheBias എന്നതാണ്. സ്ത്രീകളുടെ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ അനുസ്മരിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം. പക്ഷപാതവും സ്റ്റീരിയോടൈപ്പിംഗും വിവേചനങ്ങൾ ഇല്ലാത്തതും വ്യത്യസ്തവും സമത്വം ഉൾക്കൊള്ളുന്നതുമായ ഒരു ലിംഗ സമത്വ ലോകത്തിലേക്കുള്ള ആഹ്വാനത്തെ ഈ ദിവസം അടയാളപ്പെടുത്തുന്നു.

ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും കൈവരിക്കുന്നതിലുണ്ടായ പുരോഗതി ആഘോഷിക്കുന്നതിനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനം. മാത്രമല്ല ആ നേട്ടങ്ങളെ പ്രതിഫലിപ്പിക്കാനും ലോകമെമ്പാടുമുള്ള ലിംഗസമത്വത്തിനായുള്ള വലിയ മുന്നേറ്റത്തിനായി വീണ്ടും പരിശ്രമിക്കാനും കൂടിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക, ദുരന്തസാധ്യത കുറയ്ക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ലിംഗസമത്വം കൈവരിക്കുന്നതിന് 2022 നിർണായകമാണ്, യുഎൻ പ്രസ്താവനയിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളെയും പെൺകുട്ടികളെയും ശബ്ദമുയർത്താനും തുല്യ പങ്കാളികളാകാനും ശാക്തീകരിക്കുന്നതിനുള്ള അവസരങ്ങളും പരിമിതികളും തുടർച്ചയായി പരിശോധിക്കുന്നത് സുസ്ഥിര വികസനത്തിനും ലിംഗ സമത്വത്തിനും അത്യന്താപേക്ഷിതമാണ്. ഇന്ന് ലിംഗസമത്വമില്ലാതെ, സുസ്ഥിരമായ ഒരു ഭാവിയും തുല്യമായ ഭാവിയും നമ്മുടെ പരിധിക്കപ്പുറമാണ്.

ഈ ദിനത്തിന്റെ ഒരു ചരിത്ര പശ്ചാത്തലം പരിശോധിച്ചാൽ യുനെസ്കോയുടെ അഭിപ്രായത്തിൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്കേ അമേരിക്കയിലും യൂറോപ്പിലുടനീളമുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നാണ് അന്താരാഷ്ട്ര വനിതാ ദിനം ആദ്യമായി ഉയർന്നുവന്നത്. 1909 ഫെബ്രുവരി 28-ന് അമേരിക്കയിൽ ആദ്യത്തെ ദേശീയ വനിതാ ദിനം ആചരിച്ചു. 1908-ൽ ന്യൂയോർക്കിലെ ഗാർമെന്റ് തൊഴിലാളികൾക്കായി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക അവിടുത്തെ സ്ത്രീകൾ നേരിടുന്ന കഠിനമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധിച്ചു. 1917-ൽ, ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച- ഗ്രിഗോറിയൻ കലണ്ടറിൽ മാർച്ച് 8- “അപ്പവും സമാധാനവും” എന്ന മുദ്രാവാക്യത്തിന് കീഴിൽ റഷ്യയിലെ സ്ത്രീകൾ പ്രതിഷേധിക്കാനും സമരം ചെയ്യാനും തിരഞ്ഞെടുത്തു. ആ സമരം ആത്യന്തികമായി റഷ്യയിൽ സ്ത്രീകളുടെ വോട്ടവകാശം നിയമമാക്കുന്നതിലേക്ക് നയിച്ചു.1945-ൽ ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള തുല്യതയുടെ തത്വം സ്ഥിരീകരിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ഉടമ്പടിയായി മാറി. എന്നാൽ 1975 ലെ അന്താരാഷ്ട്ര വനിതാ വർഷത്തിൽ മാർച്ച് 8 നാണ് യുഎൻ അതിന്റെ ആദ്യത്തെ ഔദ്യോഗിക അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. പിന്നീട് 1977 ഡിസംബറിൽ ജനറൽ അസംബ്ലി ഒരു പ്രമേയം അംഗീകരിച്ചു. അത് പറയുന്നത് അംഗരാജ്യങ്ങൾ അവരുടെ ചരിത്രപരവും ദേശീയവുമായ പാരമ്പര്യങ്ങൾക്കനുസൃതമായി വർഷത്തിലെ ഏത് ദിവസവും സ്ത്രീകളുടെ അവകാശങ്ങൾക്കും അന്താരാഷ്ട്ര സമാധാനത്തിനുമുള്ള ഐക്യരാഷ്ട്ര ദിനം ആചരിക്കുമെന്നാണ്. ഒടുവിൽ, 1977-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനെത്തുടർന്ന്, അന്താരാഷ്‌ട്ര വനിതാദിനം ഒരു മുഖ്യധാരാ ആഗോള ദിനാചരണമായി മാറി.

പർപ്പിൾ, പച്ച, വെള്ള എന്നിവയാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നിറങ്ങൾ. പർപ്പിൾ നിറം നീതിയും അന്തസ്സും സൂചിപ്പിക്കുന്നു. പച്ച നിറം പ്രത്യാശയെ പ്രതീകവും വെള്ള പരിശുദ്ധിയെയും പ്രതിനിധീകരിക്കുന്നു.1908-ൽ യുകെയിലെ വിമൻസ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ യൂണിയനിൽ (WSPU) നിന്നാണ് ഈ നിറങ്ങൾ എടുത്തത്.

 
 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version