channeliam.com
കുറഞ്ഞ വിലയുള്ള iPhone SE 5G, Mac Studio, iPad Air ഉൾപ്പെടെ പുതിയ പ്രൊഡക്ടുകൾ Apple പ്രഖ്യാപിച്ചു

കുറഞ്ഞ വിലയുള്ള iPhone SE 5Gപുതിയ മാക് സ്റ്റുഡിയോ,ഐപാഡ് എയർ ഉൾപ്പെടെ പുതിയ പ്രൊഡക്ടുകൾ ആപ്പിൾ പ്രഖ്യാപിച്ചു

ഏറെ കാത്തിരുന്ന ബഡ്ജറ്റ് ഐഫോൺ SEയുടെ പുതിയ മോഡൽ എത്തിയപ്പോൾ വില മുൻ മോഡലിനുണ്ടായിരുന്ന 399 ഡോളറിൽ നിന്ന് 429 ഡോളറായി ഉയർത്തി

പുതിയ iPhone SE യുടെ വില 64 GB വേരിയന്റിന് 43,900 രൂപ ആയിരിക്കും

 മാർച്ച് 18 മുതലാണ്  iPhone SE യുടെ ഷിപ്പിംഗ് ആരംഭിക്കുന്നത്

ഏറ്റവും വേഗതയേറിയ പ്രകടനമെന്ന് ആപ്പിൾ അവകാശപ്പെടുന്ന എ15 ബയോണിക് ചിപ്പിനൊപ്പമാണ് iPhone SE  വരുന്നത്

599 ഡോളറാണ് ഐപാഡ് എയര്‍ ബേസിക്ക് മോഡലിന്‍റെ വില. 64 ജിബി, 256 ജിബി പതിപ്പുകളില്‍ എത്തും,സെല്ലുലാര്‍ ടൈപ്പ്, വൈഫൈ ടൈപ്പ് എന്നിവ വിലയിലും വ്യത്യാസപ്പെടും

ഏത് മാക്കുമായും ജോടിയാക്കാവുന്ന സ്റ്റുഡിയോ ഡിസ്പ്ലേ എന്ന പുതിയ മോണിറ്ററിന് 1,59,900 രൂപയിലാണ് വില ആരംഭിക്കുന്നത്

രണ്ട് M1 മാക്സ് ചിപ്പുകൾ സംയോജിപ്പിച്ച് നിർമ്മിച്ച M1 അൾട്രാ എന്ന പുതിയ ഇൻ-ഹൗസ് ചിപ്പും ആപ്പിൾ പുറത്തിറക്കി

M1 മാക്‌സ് ചിപ്പുള്ള Mac Studio പതിപ്പിന് 1,89,000 രൂപയിലും M1 അൾട്രാ ലോഡഡ് കമ്പ്യൂട്ടറിന് 3,89,900 രൂപയിലും വില ആരംഭിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com