എഡ്ടെക് ഡെക്കാകോൺ ബൈജൂസിന്റെ മൂല്യം 22 ബില്യൺ ഡോളറായി ഉയർന്നു
ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഏകദേശം 6000 കോടി രൂപയാണ് ബൈജൂസ് സമാഹരിച്ചത്
ഫൗണ്ടർ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന മെഗാ ഫണ്ടിംഗ് റൗണ്ടിലാണ് 800 മില്യൺ ഡോളർ സമാഹരിച്ചതായി കമ്പനി അറിയിച്ചത്
ബൈജു രവീന്ദ്രൻ, 41, 400 മില്യൺ ഡോളർ എകദേശം 3000 കോടിയിലധികം രൂപ നിക്ഷേപിച്ചു
Sumeru Ventures, Vitruvian Partners, BlackRock എന്നിവയാണ് ബാക്കിയുളള നിക്ഷേപം നടത്തിയത്
ഒക്ടോബറിൽ, ഓക്‌സ്‌ഷോട്ട് ക്യാപിറ്റൽ പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിലുള്ള സീരീസ് എഫ് ഫണ്ടിംഗ് റൗണ്ടിൽ കമ്പനി 300 മില്യൺ ഡോളറാണ് സമാഹരിച്ചത്
ജൂണിൽ, യുബിഎസ് ഗ്രൂപ്പ്, അബുദാബി സോവറിൻ ഫണ്ട് എഡിക്യു, ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പ് എന്നിവയിൽ നിന്ന് ബൈജൂസ് 1.5 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു മില്യൺ വിദ്യാർത്ഥികളെ ലേണിംഗ് പ്രോഗ്രാമിലേക്ക് ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു
ഈ വർഷം 200 നഗരങ്ങളിലായി 500 ട്യൂഷൻ സെന്ററുകൾ ആരംഭിക്കാനും ബൈജൂസ് പദ്ധതിയിട്ടിട്ടുണ്ട്
150 ദശലക്ഷത്തിലധികം പഠിതാക്കൾ പ്ലാറ്റ്ഫോമിലുണ്ടെന്നാണ് ബൈജുസ് അവകാശപ്പെടുന്നത്
Type above and press Enter to search. Press Esc to cancel.