ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ സ്വന്തം OTT സംരംഭം ആരംഭിക്കുന്നു
ഇനി OTT ലോകത്ത് ചിലത് സംഭവിക്കാൻ പോകുന്നു എന്നാണ് ട്വിറ്ററിൽ ഷാരുഖ് കുറിച്ചത്
ബോളിവുഡിലെ കിംഗ്ഖാൻ ആരംഭിക്കുന്ന OTT സംരംഭത്തിന്റെ പേര് ‘SRK+’ എന്നാണ്
OTT പ്ലാറ്റ്ഫോമിന്റെ ലോഗോയും ഷാരുഖ് ഖാൻ പങ്കുവച്ചിട്ടുണ്ട്
സൽമാൻഖാൻ, അനുരാഗ് കാശ്യപ്, കരൺ ജോഹർ തുടങ്ങിയവർ ഷാരുഖിന്റെ ട്വീറ്റ് പങ്കുവച്ച് ആശംസകൾ അറിയിച്ചിട്ടുണ്ട്
എന്നാൽ ഇത് Disney+ Hotstar ന് വേണ്ടിയുളള ഒരു ക്യാമ്പയിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്
56 കാരനായ താരം 2018-ൽ അവസാനമായി പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ബിഗ് സ്‌ക്രീനിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു
നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ അടുത്ത വർഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യും
ദീപിക പദുക്കോണും ജോൺ എബ്രഹാമും അടക്കമുളള വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്
