വനിതകള്‍ക്കും എയ്ഞ്ചല്‍ നിക്ഷേപകരാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻവെസ്റ്റ്മെന്റ് മാസ്റ്റർക്ലാസ് IGNITE
വനിതകൾക്കും സ്റ്റാർട്ടപ്പ് നിക്ഷേപകരാകാൻ അവസരം
വനിതകള്‍ക്കും എയ്ഞ്ചല്‍ നിക്ഷേപകരാൻ അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ.ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകരാകാൻ വനിതകൾക്ക് IGNITE ഇൻവെസ്റ്റ്മെന്റ് മാസ്റ്റർക്ലാസ് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്നു. നിക്ഷേപം നടത്താനാഗ്രഹിക്കുന്ന വനിതകള്‍ക്കുളള എയ്ഞ്ചല്‍ നിക്ഷേപക കൂട്ടായ്മ മാര്‍ച്ച് 31 ന് നടക്കും.കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലാണ് IGNITE ഇൻവെസ്റ്റ്മെന്റ് മാസ്റ്റർക്ലാസ് സംഘടിപ്പിക്കുന്നത്.സ്ട്രാറ്റജി ഗാരേജ്, കോഫൗണ്ടർ രേവതി അശോകാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.15 ഓളം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുളള സംരംഭകയാണ് രേവതി അശോക്. ഏർളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തുന്ന നിക്ഷേപങ്ങളെയാണ് എയ്ഞ്ചല്‍ വിഭാഗത്തില്‍ പെടുത്തുന്നത്. എയ്ഞ്ചല്‍ നിക്ഷേപകരെ കൂടാതെ ധനശേഷിയുള്ള വ്യക്തികളും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ താത്പര്യം കാണിക്കാറുണ്ട്. അത്തരത്തിലുള്ള വനിതാ നിക്ഷേപകരെയും കണ്ടെത്തി സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഇഗ്നൈറ്റിലൂടെ കെഎസ് യുഎം ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തിന്റെ അനന്ത സാധ്യതകളും ഇഗ്നൈറ്റില്‍ നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വനിതകള്‍ക്ക് http://bit.ly/AngelInvestmentMasterclass എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.