ഉപയോക്താക്കൾക്കും വിൽപനക്കാർക്കുമായി ഇന്റഗ്രേറ്റഡ് ഇ-കൊമേഴ്സ് ആപ്പുമായി സോഷ്യൽ ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പ് Meesho
ഡെസ്ക് ടോപ്പിൽ നിന്ന് മൊബൈലിലേക്ക്
Meesho ഉപയോക്താക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത… ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കുമായി ഇന്റഗ്രേറ്റഡ് ഇ-കൊമേഴ്സ് Mobile App മീഷോ പുറത്തിറക്കി.
ഇനി ഒറ്റ ക്ലിക്കിലൂടെ വാങ്ങുന്നയാളുടെയും വിൽപ്പനക്കാരുടെയും ഇന്റർഫേസുകൾക്കിടയിൽ ടോഗിൾ ചെയ്യാം.രാജ്യത്തെ ചെറുകിട ബിസിനസ്സുകളുടെ ഡിജിറ്റലൈസേഷൻ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ മീഷോ ലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ് വേർഷനിൽ അവതരിപ്പിച്ച ആപ്പിലെ ഒന്നിലധികം ഫീച്ചറുകളിലേക്ക് ആക്സസ് ഉപയോക്താക്കൾക്ക് ലഭിക്കും. മുൻപ് വെബ് വേർഷനിൽ മാത്രം ഉണ്ടായിരുന്ന ഈ അധികസേവനങ്ങൾ സെല്ലർമാർക്ക്, മെച്ചപ്പെട്ട ഇ-കൊമേഴ്സ് അനുഭവം നൽകുമെന്നാണ് വിലയിരുത്തുന്നത്. ഓർഡർ പ്രോസസ്സിംഗ്, പേയ്മെന്റ് ട്രാക്കിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, സെല്ലർ സപ്പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പ്രോഡക്ട് കാറ്റലോഗ് ചിത്രങ്ങൾ അപ്ലോഡ് ചെയ്യൽ, പരസ്യങ്ങൾ, എന്നിവയ്ക്കൊപ്പം മീഷോയുടെ പ്രൈസ് – പ്രോഡക്ട് റെക്കമെന്റേഷൻ ടൂളുകളിലേക്കും പൂർണ്ണമായ ആക്സസ്സ് ഉറപ്പാക്കുന്ന സപ്പോർട്ട് ഫീച്ചറുകളും ആപ്പിലുണ്ടാകുമെന്നാണ് സൂചന.പുതിയ മാറ്റങ്ങൾ വന്നെങ്കിലും, ഇപ്പോഴും Google Play Store-ൽ കംപ്രസ് ചെയ്ത Android ആപ്പിന്റെ വലുപ്പം ഏകദേശം 15 MB ആണ്.
4 ലക്ഷത്തിലധികം വിൽപ്പനക്കാർക്ക് ഗുണകരം
പുതിയ സംവിധാനം, മീഷോ പ്ലാറ്റ്ഫോമിലെ 4 ലക്ഷത്തിലധികം വിൽപ്പനക്കാർക്ക് പ്രയോജനപ്രദമാകുമെന്ന് മീഷോ അവകാശപ്പെടുന്നു. മുൻപുണ്ടായിരുന്ന ആപ്ലിക്കേഷൻ അനുസരിച്ച് ഭൂരിഭാഗം മീഷോ വിൽപ്പനക്കാർക്കും ഡെസ്ക്ടോപ്പുകളിലും ലാപ്ടോപ്പുകളിലും പ്രവർത്തനം സാധ്യമായിരുന്നില്ല.
ആ പ്രശ്നമാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നതെന്ന് മീഷോ ചീഫ് പ്രൊഡക്റ്റ് ഓഫീസർ, Kirti Varun Avasarala പറയുന്നു. ഈ മൊബൈൽ ഫസ്റ്റ് അപ്രോച്ചിലൂടെ മീഷോ സെല്ലേഴ്സിന് മികച്ച അനുഭവം നൽകാനാണ് കമ്പനി ശ്രമിക്കുന്നത്.ഈ മാസമാദ്യം മീഷോ സെല്ലേഴ്സിനായി സീറോ പെനാൽറ്റി, 7ഡേ പേയ്മെന്റുകൾ എന്നീ പേരുകളിൽ പുതിയ രണ്ട് സംരംഭങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഓർഡറുകൾ സ്വയം റദ്ദാക്കിയാലും വിൽപ്പനക്കാർക്ക് പിഴ ഈടാക്കില്ല, ആ വിൽപ്പനക്കാർക്ക് വേഗത്തിൽ പണം കൈമാറും തുടങ്ങിയവയാണ് ഇതുവഴിയുള്ള നേട്ടങ്ങൾ. കഴിഞ്ഞ രണ്ടുവർഷമായി സെല്ലേഴ്സിന്റെ ഡിജിറ്റൽവൽക്കരണത്തിനായി നയങ്ങളിൽ നിരവധി മാറ്റങ്ങളാണ് മീഷോ വരുത്തിയത്. 2021 ജൂലൈയിൽ നടപ്പാക്കിയ 0% കമ്മീഷൻ ഇവയിൽ ആദ്യത്തേത്തായിരുന്നു. 2015-ൽ Sanjeev Barnwal, Vidit Aatrey, എന്നിവർ ചേർന്നാണ് മീഷോ സ്ഥാപിച്ചത്. നിലവിൽ, 700 ലധികം കാറ്റഗറികളിൽ SMB-കൾ, MSME-കൾ, വ്യക്തിഗത സംരംഭകർ എന്നിവർ പ്ലാറ്റ്ഫോമിലുണ്ട്.
Also Read: സംരംഭകത്വത്തിൽ വിജയഗാഥയുമായി Anubhuti – An Experience