സംരംഭകർക്ക് ആശ്വാസം; UAE-യിൽ ഇനി Crowd Funding | UAE Startup Funding | Mohammed bin Rashid
പുതു സംരംഭകർക്ക് പ്രോത്സാഹനം നൽകുന്ന തീരുമാനങ്ങളുമായി United Arab Emirates. പുതിയ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് പൊതു-സ്വകാര്യ മേഖലകളിൽ ക്രൗഡ് ഫണ്ടിംഗ് സ്വീകരിക്കുന്നതിന് യുഎഇ ക്യാബിനറ്റ് അംഗീകാരം നൽകി. സംരംഭകർക്ക് സഹായകമാകുന്ന ക്രൗഡ് ഫണ്ടിംഗിന് അംഗീകാരം നൽകിയതായി വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചു. നൂതന വാണിജ്യ ആശയങ്ങൾക്കായി ധനസഹായം നേടുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണിത്, ഇത് യുവാക്കളെയും സംരംഭകരെയും സഹായിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുളള സംരംഭങ്ങൾക്ക് പുതിയ തീരുമാനം ഗുണം ചെയ്യും.
ഒരു വലിയ കൂട്ടം ആളുകളിൽ നിന്ന് കുറഞ്ഞ തുകകൾ സ്വരൂപിക്കുന്നതാണ് ക്രൗഡ് ഫണ്ടിംഗ്. സാധാരണയായി ഓൺലൈനിലൂടെയാണ് ധനസമാഹരണം. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയാകും ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം ഓപ്പറേറ്റർമാരെ നിയന്ത്രിക്കുന്നത്.
അനുമതിയോടെ മാത്രമേ ക്രൗഡ് ഫണ്ടിംഗ് നടത്താനാകുകയുളളൂ. പണം മുടക്കുന്നവർക്കുളള ലാഭവിഹിതം ഉൾപ്പെടെയുളള ആനൂകുല്യം സംബന്ധിച്ചും വ്യക്തമായ ധാരണ ഉണ്ടാകണമെന്ന് നിർദ്ദേശമുണ്ട്. 2031-ഓടെ 20 യൂണികോണുകൾ ലക്ഷ്യമിടുന്ന ദുബായ് ഉൾപ്പെടെയുളള വിവിധ എമിറേറ്റുകളിൽ പുതിയ സ്റ്റാർട്ടപ്പുകൾക്ക് തുടക്കമിടാൻ ക്രൗഡ്ഫണ്ടിംഗ് നിർദ്ദേശം വഴി തെളിക്കും. ദുബായ് ഗവൺമെന്റിന്റെ കീഴിൽ DubaiNEXT എന്ന ഡിജിറ്റൽ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നുണ്ട്. Dubai Financial Services Authority ക്രൗഡ് ഫണ്ടിംഗിനായി ഒരു റെഗുലേറ്ററി ഫ്രെയിം വർക്കും തയ്യാറാക്കിയിരുന്നു. യുവസംരംഭകരെയും സ്റ്റാർട്ടപ്പുകളെയും സഹായിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു DubaiNEXT രൂപീകരിച്ചത്.
യുഎഇയിലെ ബാങ്കുകൾ പൊതുവെ SMEകളിൽ നിന്നുളള 50-70 ശതമാനത്തോളം വായ്പ അപേക്ഷകൾ നിരസിക്കുകയാണ് പതിവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിമിതമായ ആസ്തിയോ രേഖകളുടെ അഭാവമോ കണക്കിലെടുത്ത് SME-കളെ പിന്തുണയ്ക്കാൻ പരമ്പരാഗത വായ്പ ദാതാക്കളും തയ്യാറാകാറില്ല. ഇത് SME-കൾക്ക് ബിസിനസ്സ് ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്കിലും,UAE-യുടെ GDP-യുടെ ഏകദേശം 60%-70% സംഭാവന ചെയ്യുന്നത് SME-കളാണ്. അതിനാൽ, SME-കളെ പിന്തുണയ്ക്കാൻ UAE-യിൽ ക്രൗഡ് ഫണ്ടിംഗ് വേണമെന്ന് അഭിപ്രായമുയർന്നിരുന്നു. ദുബായിയിൽ മാത്രം 95% കമ്പനികളും SME ഗണത്തിൽ പെടുന്നവയാണ്