iPhone-നും iPad-നും Apple Subscription Service 2022 അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്
വില കൂടിയ Apple ഉത്പന്നങ്ങൾ ഇനി സബ്സ്ക്രിപ്ഷനിലൂടെ വാങ്ങാനും അവസരം
ഐഫോണിനും ഐ പാഡിനും Apple സബ്സ്ക്രിപ്ഷൻ സർവ്വീസ് 2022 അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്
ഐഫോണിനും മറ്റ് Hardware പ്രൊഡക്ടുകൾക്കും Subscription Service ആരംഭിക്കാനാണ് ആപ്പിളിന്റെ നീക്കമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു
ഓരോ മാസവും ഐക്ലൗഡ് സ്റ്റോറേജ് അല്ലെങ്കിൽ ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷൻ പണമടയ്ക്കുന്നത് പോലെ ഐഫോണിനും ഐ പാഡിനും പണമടയ്ക്കാം
ഒരു ഇൻസ്റ്റാൾമെന്റ് പ്രോഗ്രാമിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ഡിവൈസിനെ ആശ്രയിച്ചായിരിക്കും ഫീസ്
സബ്സ്ക്രിപ്ഷനുകൾ Apple അക്കൗണ്ട് വഴിയും ആപ്പ് സ്റ്റോർ വഴിയും കമ്പനി വെബ്സൈറ്റിലൂടെയും ആയിരിക്കും നിയന്ത്രിക്കുക
Apple Music, iCloud, Apple TV Plus, Apple Fitness Plus, Apple Arcade തുടങ്ങിയ ആപ്പിളിന്റെ സോഫ്റ്റ് വെയർ സേവനങ്ങളിൽ നിലവിൽ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്
i Phone അപ്ഗ്രേഡ് ചെയ്യാനുളള ഓപ്ഷനും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനിലുണ്ടായേക്കും
Apple bundle പ്ലാനുകളുമായി Subscription സർവ്വീസിനെ ബന്ധിപ്പിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്
കോർപ്പറേറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് ഗൂഗിൾ Chromebook ലാപ്ടോപ്പുകളിൽ സമാനരീതി പരീക്ഷിച്ചിരുന്നു