March 2022: Startup funding in India- യുദ്ധകാലത്ത് സ്റ്റാർട്ടപ്പകളുടെ ഫണ്ടിംഗ് സാധ്യത
Russia-Ukraine യുദ്ധം Indian സ്റ്റാർട്ടപ്പുകളിലേക്കുളള Venture ഫണ്ടിംഗിൽ കുത്തനെയുളള ഇടിവുണ്ടാക്കി. മാർച്ചിലെ ഈ പോയ ആഴ്ചയിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഫണ്ടിംഗ് നിലവാരം അറിയാം. 21 Indian സ്റ്റാർട്ടപ്പുകൾ Funding നേടി. അതിൽ 20 സ്റ്റാർട്ടപ്പുകൾക്ക് ഏകദേശം 428.1 ദശലക്ഷം ഡോളർ ലഭിച്ചു. 150 ദശലക്ഷം ഡോളറിനടുത്ത് നേടിയ Licious ആണ് ഏറ്റവും ഉയർന്ന ഫണ്ട് സമാഹരിച്ചത്. Amansa Capital, Kotak PE, Axis Growth Avenues AIF-I എന്നിവയിൽ നിന്നാണ് D2C Meat Brand Licious ഫണ്ട് നേടിയത്. മീഡിയ ടെക് കമ്പനി Amagi, 95 ദശലക്ഷം ഡോളർ Accel, Norwest Venture Partners, Avataar Ventures എന്നിവയിൽ നിന്ന് സമാഹരിച്ചു. ഓമ്നിചാനൽ ജ്വല്ലറി റീട്ടെയിലർ, Bluestone, ഹീറോ എന്റർപ്രൈസ് ചെയർമാൻ സുനിൽ കാന്ത് മുഞ്ജലിൽ നിന്ന് 30 മില്യൺ ഡോളർ സമാഹരിച്ചു.
ഗ്രോത്ത് -ലേററ് സ്റ്റേജ് ഡീലുകൾ
മാർച്ച് 14 മുതൽ 19-വരെയുളള ആഴ്ചയിൽ ഏഴ് ഗ്രോത്ത് സ്റ്റേജ് – ലേററ് സ്റ്റേജ് ഡീലുകൾ നടന്നു. അതിൽ സീരീസ് F റൗണ്ടിൽ Licious’ നേടിയ150 ദശലക്ഷം ഡോളർ, അമാഗിയുടെ 95 ദശലക്ഷം ഡോളറിന്റെ യൂണികോൺ റൗണ്ട്, മൾട്ടിപ്ലയറിന്റെ 60 ദശലക്ഷം ഡോളർ സീരീസ് B റൗണ്ട് എന്നിവയുൾപ്പെടുന്നു.
ഏർളി സ്റ്റേജ് ഡീൽ
ഏർളി സ്റ്റേജ് ഡീലുകളിൽ, 14 സ്റ്റാർട്ടപ്പുകൾ ഫണ്ട് സമാഹരിച്ചു. 12 മില്യൺ ഡോളർ സീരീസ് എ റൗണ്ടുമായി എംപ്ലോയി എക്സ്പീരിയൻസ് പ്ലാറ്റ്ഫോം inFeedo ലിസ്റ്റിൽ ഒന്നാമതാണ്. Jungle Ventures, Tiger Global, Bling Capital എന്നിവ ഫണ്ടിംഗ് നടത്തി. ലിസ്റ്റിൽ F2P മൊബൈൽ ഗെയിം സ്റ്റുഡിയോ LILA ഗെയിംസ്, ഹെൽത്ത്ടെക് പ്ലാറ്റ്ഫോം Curelink, EV സ്റ്റാർട്ടപ്പ് ട്രൂവ് മോട്ടോർ, സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പ് ഷിപ്പ്കാർട്ട് എന്നിവയും ഉൾപ്പെടുന്നു.
നഗരം, സെഗ്മെന്റ് തിരിച്ചുള്ള ഫണ്ടിംഗ്
സ്റ്റാർട്ടപ്പ് ഡീലുകളുടെ എണ്ണത്തിലും സമാഹരിച്ച തുകയുടെ അടിസ്ഥാനത്തിലും ബെംഗളൂരു വീണ്ടും മുന്നിലെത്തി. ഫിൻട്രാക്കറിന്റെ ഡാറ്റ അനുസരിച്ച്, ബെംഗളൂരു ആസ്ഥാനമായുള്ള 10 സ്റ്റാർട്ടപ്പുകൾ ഈ ആഴ്ച 279.3 മില്യൺ ഡോളർ അല്ലെങ്കിൽ മൊത്തം ഫണ്ടിംഗിന്റെ 65% തുക സമാഹരിച്ചു. ഡൽഹി-എൻസിആർ കേന്ദ്രീകരിച്ചിട്ടുളള സ്റ്റാർട്ടപ്പുകൾ 10 ഡീലുകളിലൂടെ 132.3 മില്യൺ ഡോളർ സമാഹരിച്ചു. മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവ ഓരോ ഡീലുമായി പിന്നിലുണ്ട്. ഡീലുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ SaaS സ്റ്റാർട്ടപ്പുകൾ ആയിരുന്നു മുൻനിരയിലുള്ളത്. 5 സാസ് സ്റ്റാർട്ടപ്പുകൾ 99.6 മില്യൺ ഡോളർ സമാഹരിച്ചു. ഹെൽത്ത്ടെക്, D2C ബ്രാൻഡുകളാണ് പട്ടികയിൽ അടുത്തത്.
നിലവിലുള്ള ഉക്രെയ്ൻ-റഷ്യ പ്രതിസന്ധി നിക്ഷേപകരെ കൂടുതൽ ജാഗ്രതയുള്ളവരാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫണ്ടിഗ് ഫ്ലോയെ അത് പരിമിതപ്പെടുത്തുന്നുണ്ട്. വരുന്ന ആഴ്ചകളിൽ നിക്ഷേപകരുടെ മുൻഗണനാ മേഖലകളിൽ മാറ്റം വരാനുളള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സാമ്പത്തിക അസ്ഥിരതയുടെ കാലത്ത് നിക്ഷേപങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വരുംനാളുകൾ നിർണായകമാണ്.