Anand Mahindra കൈയ്യടിച്ച മീൻപിടുത്തക്കാരൻ പയ്യൻ
കഴിവുളളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിലും എൻട്രപ്രണറായ ആനന്ദ് മഹീന്ദ്ര വളരെ തല്പരനാണ്. അതിനാൽ തന്നെ ആനന്ദ് മഹീന്ദ്രയുടെ അത്തരം ട്വീറ്റുകളെല്ലാം വൈറലാകാറുണ്ട്. ആ ട്വീറ്റുകളിലെല്ലാം ഒരു ഇന്നവേഷനോ വൈവിധ്യമോ നമുക്ക് കാണാൻ കഴിയും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ ഒരു കൊച്ചുകുട്ടി മീൻപിടിക്കാൻ കണ്ടുപിടിച്ച ഒരു തകർപ്പൻ വിദ്യയാണ്. കുട്ടിയുടെ ഈ ഇന്നവേറ്റിവ് ഐഡിയയിൽ മഹീന്ദ്ര ആശ്ചര്യം പ്രകടിപ്പിക്കുകയും അവന്റെ നിശ്ചയദാർഢ്യത്തിൽ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. Determination + Ingenuity + Patience = Success എന്നാണ് വിജയത്തിനുളള ഫോർമുലയായി അദ്ദേഹം കുറിച്ചത്. ആനന്ദ് മഹീന്ദ്ര ഷെയർ ചെയ്ത വീഡിയോയിൽ ഒരു ചെറിയ കുട്ടി രണ്ടുകാലുകളുള്ള ഒരു സ്റ്റാൻഡിന്റെ സഹായത്തോടെ നദിയുടെ കരയിൽ മീൻ പിടിക്കുന്നത് കാണാം. മീനിനെ കുടുക്കാൻ വേണ്ടി കുട്ടി ഉപയോഗിക്കുന്ന രീതി ശരിക്കും അത്ഭുതം പകരുന്നതാണ്. മീനിനെ പിടിക്കാൻ ഇരയെ നദിയിലേക്ക് എറിഞ്ഞുകൊടുത്ത ശേഷം കരയിൽ കാത്തിരിക്കുകയാണ് കുട്ടി. ശേഷം ചൂണ്ടയിൽ മീൻകുരുങ്ങിയതും സ്റ്റാൻഡിൽ നിന്നും ചരട് മുന്നോട്ട് നീങ്ങുന്നതുകണ്ട് പെട്ടെന്ന് സ്റ്റാൻഡിൽ കേറി പിടിക്കുന്നു. പിന്നീട് ചരടിൽ പിടിച്ച് കരയിലേക്ക് മീനിനെ വലിച്ചുകയറ്റുന്നു. രണ്ടു വലിയ മീനുകളാണ് ചൂണ്ടയിൽ കുടുങ്ങിയത്. ശേഷം രണ്ടു മീനുകളെയും സഞ്ചിയിൽ ഇട്ട് കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്.ഇന്റർനെറ്റിൽ വൈറലായ വീഡിയോ നിരവധി ആളുകൾ ലൈക്ക് ചെയ്തു. മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് വ്യൂസും കമന്റും വീഡിയോ നേടി.
ആനന്ദ് മഹീന്ദ്രയുടെ കൈയ്യടിവാങ്ങിയ ഡിയോ കാണാം…