ഇലോൺ മസ്കിന്റെ Tesla 2022-ന്റെ ആദ്യ ക്വാർട്ടറിൽ വിറ്റത് 310,048 ഇലക്ട്രിക് വെഹിക്കിളുകൾ

ഇലോൺ മസ്കിന്റെ Tesla 2022-ന്റെ ആദ്യ ക്വാർട്ടറിൽ വിറ്റത് 310,048 ഇലക്ട്രിക് വെഹിക്കിളുകൾ

2022 ആദ്യ ക്വാർട്ടറിൽ 305,407 വാഹനങ്ങളാണ് Tesla നിർമിച്ചത്

മുൻ ക്വാർട്ടറിനെക്കാൾ വിൽപനയിൽ നേരിയ വർധനയും മുൻ വർഷത്തേക്കാൾ 68% വർധനയും രേഖപ്പെടുത്തി

Model 3, Model Y വാഹനങ്ങളാണ് 95 ശതമാനവും വിൽപന നടത്തിയിരിക്കുന്നത്

ജനുവരി മുതൽ മാർച്ച് വരെ ടെസ്‌ല 305,407 വാഹനങ്ങൾ നിർമ്മിച്ചു, മുൻ ക്വാർട്ടറിൽ ഇത് 305,840 ആയിരുന്നു

ഷാങ്ഹായ് ഫാക്ടറിയിൽ പ്രൊഡക്ഷൻ നിർത്തിയതിനെ തുടർന്ന് ഉൽപ്പാദനം മുൻ ക്വാർട്ടറിനെക്കാൾ കുറഞ്ഞു

ചൈനയിൽ COVID- കേസ് ഉയർന്നതാണ് ഷാങ്ഹായ് ഫാക്ടറിയിലെ ഉത്പാദനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ടെസ്‌ലയെ നിർബന്ധിതരാക്കിയത്

വിതരണ ശൃംഖലയിലെ തടസ്സങ്ങളും ടെസ്‌ലയുടെ വില‍്പനയിലെ കുതിപ്പിനെ ബാധിച്ചിരുന്നു

Share.

Comments are closed.

Exit mobile version