ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഇലോൺ മസ്‌കിന് സ്വന്തമായി ഒരു വീടില്ല

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഇലോൺ മസ്‌ക് പറയുന്നു, സ്വന്തമായി ഒരു വീടില്ലെന്ന്

തനിക്ക് ഇപ്പോൾ സ്വന്തമായി ഒരു വീടില്ലെന്നും സുഹൃത്തുക്കളുടെ വീടുകളിലാണ് താമസമെന്നും ശതകോടീശ്വരൻ വ്യക്തമാക്കി

ടെഡിന്റെ ക്രിസ് ആൻഡേഴ്സണുമായി നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്

ടെസ്‌ലയുടെ ഭൂരിഭാഗം എഞ്ചിനീയറിംഗ് പ്രവർത്തനങ്ങലും നടത്തുന്ന ബേ ഏരിയയിലേക്ക് പോകുമ്പോൾ മസ്കിന്റെ താമസം സുഹൃദ് വീടുകളിലാണ്

എനിക്ക് സ്വന്തമായി ഒരു ആഡംബര കപ്പൽ ഇല്ല, ഞാൻ അവധി എടുക്കാറില്ല, ഉല്ലാസയാത്രകളുമില്ല, മസ്ക് അഭിമുഖത്തിൽ പറഞ്ഞു

ലോകത്തിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും ശതകോടീശ്വരൻമാർ ചെലവഴിച്ച പണത്തെക്കുറിച്ചുമുള്ള ചോദ്യത്തോടായിരുന്നു മസ്കിന്റെ പ്രതികരണം

വ്യക്തിഗത ഉപഭോഗത്തിൽ ഞാൻ പ്രതിവർഷം കോടിക്കണക്കിന് ഡോളർ ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ പ്രശ്‌നമാണ്,എന്റെ സ്വകാര്യ ഉപഭോഗം വളരെ ഉയർന്നതല്ല, ‍ മസ്ക് പറഞ്ഞു

ആകെയൊരു അപവാദം വിമാനമാണ്. വിമാനം ഉപയോഗിക്കുന്നില്ലെങ്കിൽ എന്റെ ജോലി സമയം വളരെ കുറവായിരിക്കും മസ്ക് കൂട്ടിച്ചേർത്തു

50,000 ഡോളർ വിലമതിക്കുന്ന ഒരു വാടക വീടും ബേ ഏരിയയിൽ ഒരു ഇവന്റ്സ് ഹൗസും സ്വന്തമാക്കിയെന്ന് മസ്ക് കഴിഞ്ഞ വർഷം ട്വീറ്റ് ചെയ്തിരുന്നു

ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകശതകോടീശ്വരനായ മസ്‌കിന്റെ ആസ്തി 269.5 ബില്യൺ ഡോളറാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version