PostMan, MindTickle, Browserstack തുടങ്ങി നിരവധി കമ്പനികൾ യൂണികോൺ ക്ലബിലേക്ക് പ്രവേശിച്ചതോടെ, ഇന്ത്യൻ സോഫ്റ്റ്വെയർ-ആസ്-എ-സർവീസ് (SaaS) വ്യവസായം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏറ്റവും മികച്ച വളർച്ചയിലാണ്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള കമ്പനികളെയാണ് സ്റ്റാർട്ടപ്പ് ഭാഷയിൽ, ഒരു യൂണികോൺ ആയി കണക്കാക്കുന്നത്.നിക്ഷേപക സ്ഥാപനമായ Chiratae വെഞ്ചേഴ്സിന്റെയും മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ സിനോവിന്റെയും റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ SaaS കമ്പനികൾ 2022-ൽ 6.5 ബില്യൺ ഡോളർ സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1,150 ഇന്ത്യൻ SaaS കമ്പനികൾ 2021-ൽ 8 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വളരുന്നു യൂണികോൺ ശൃംഖല
SaaS യൂണികോണുകളുടെ എണ്ണത്തിൽ ഈ വർഷം യുകെയെ മറികടന്നതിന് ശേഷം, 2026 ഓടെ ചൈനയെ മറികടന്ന് SaaSയൂണികോണുകളിൽ രണ്ടാമതായി മാറാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ നിലവിൽ 17 SaaS യൂണികോണുകളാണുള്ളത്.
അവയിൽ 90 ശതമാനവും കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ യൂണികോൺ പദവി നേടിയവയാണ്.ഏകദേശം 8മുതൽ 12വരെ SaaS കമ്പനികൾ ഈ വർഷം യൂണികോൺ ആയി മാറുമെന്ന് വിലയിരുത്തലുണ്ട്.അത്തരം കമ്പനികൾ അടുത്ത നാല് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.Carestack, CleverTap, FarEye, Kissflow, Shiprocket തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന.