ബംഗാളിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയുമായി അദാനി ഗ്രൂപ്പ്
പശ്ചിമ ബംഗാളിൽ അടുത്ത ദശകത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ ഗൗതം അദാനി പ്രഖ്യാപിച്ചു
പ്രത്യക്ഷമായും പരോക്ഷമായും 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്ന് ഗൗതം അദാനി പറഞ്ഞു
പോർട്ട് ഇൻഫ്രാസ്ട്രക്ചർ,അത്യാധുനിക ഡാറ്റാ സെന്ററുകൾ,സമുദ്രത്തിനടിയിലൂടെയുള്ള കേബിളുകൾ, വെയർഹൗസുകളും ലോജിസ്റ്റിക് പാർക്കുകളും നിക്ഷേപത്തിലുണ്ട്
നിലവിൽ ഹാൽദിയയിൽ ഒരു ഭക്ഷ്യ എണ്ണ പ്ലാന്റ് അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി വിൽമറിനുണ്ട്
പണിമുടക്കുകൾ മൂലം ബംഗാളിൽ പ്രവർത്തിദിനങ്ങൾ നഷ്ടപ്പെടില്ലെന്ന് വ്യവസായ പ്രമുഖർക്ക് മുഖ്യമന്ത്രി മമത ബാനർജി സമ്മിറ്റിൽ ഉറപ്പ് നൽകി
ഒരു കാലത്ത് രാജ്യത്തിന്റെ സമര തലസ്ഥാനമെന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഇപ്പോൾ ഒരു പ്രവർത്തിദിനം പോലും നഷ്ടപ്പെടുത്തുന്നില്ലെന്ന് മമത കൂട്ടിച്ചേർത്തു
ജംഗിൾമഹൽ പ്രദേശത്ത് 72,000 കോടി രൂപയുടെ വ്യവസായ മേഖല സ്ഥാപിക്കാൻ സംസ്ഥാനം പദ്ധതിയിട്ടിട്ടുണ്ടെന്നും മമത ബാനർജി അറിയിച്ചു