ഇന്ത്യയുടെ ഉയർന്ന വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നുവെന്ന് IMF MD Kristalina Georgieva
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉയർന്ന വളർച്ചാ നിരക്ക് ലോകത്തിന് പ്രതീക്ഷ നൽകുന്നുവെന്ന് IMF മാനേജിംഗ് ഡയറക്ടർ Kristalina Georgieva
ഇന്ത്യയ്ക്ക് ഇത് ആരോഗ്യകരമാണ്, വളർച്ചാ മാന്ദ്യം ഒരു വലിയ പ്രശ്നം സൃഷ്ടിക്കുന്ന ലോകത്ത് ഇതൊരു പോസിറ്റീവ് വാർത്തയാണെന്നും IMF MD പറഞ്ഞു
2022 ൽ ഇന്ത്യയ്ക്ക് 8.2 ശതമാനം നിരക്കിലുളള ശക്തമായ വളർച്ചയാണ് IMF പ്രവചിച്ചി്ട്ടുളളത്
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുന്നുവെന്നാണ് IMF വിലയിരുത്തൽ
ചൈനയുടെ 4.4 ശതമാനത്തേക്കാൾ ഇരട്ടി വേഗത്തിലാണ് ഇന്ത്യയുടെ വളർച്ച
ആഗോള വളർച്ച നിരക്ക് 2021ലുണ്ടായിരുന്ന 6.1 ശതമാനത്തിൽ നിന്ന് 2022ൽ 3.6 ശതമാനമായി കുറയും
പാൻഡെമിക് സമയത്ത് വാക്സിൻ കയറ്റുമതി ചെയ്തതിലൂടെ, ഇന്ത്യ ആഗോള പൊതുനന്മയാണ് നൽകിയതെന്നും IMF MD പ്രതികരിച്ചു