ഇ-സ്കൂട്ടർ തീപിടുത്തം: വീഴ്ച വരുത്തുന്ന EV കമ്പനികൾക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം
വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ സർക്കാർ ആവശ്യമായ നടപടി എടുക്കുമെന്ന് ഗഡ്കരി വ്യക്തമാക്കി
ഇലക്ട്രിക് വാഹനങ്ങൾക്ക് ഗുണമേന്മ അധിഷ്ഠിതമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
കമ്പനികളുടെ നടപടിക്രമങ്ങളിൽ പിഴവ് കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്നും കേടായ എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുമെന്നും മന്ത്രി പറഞ്ഞു
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒല,ഒക്കിനാവ,പ്യുവർ തുടങ്ങി ഒന്നിലധികം EV കമ്പനികളുടെ സ്കൂട്ടറുകൾക്ക് തീപിടിച്ചിരുന്നു
ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികൾ നിർദ്ദേശിക്കാനും ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്
സെന്റർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്റ്റിയാണ് അന്വേഷണം നടത്തുന്നത്