സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സോഷ്യൽ കൊമേഴ്‌സ് സ്റ്റാർട്ടപ്പ് GlowRoad ഏറ്റെടുത്ത് Amazon

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സോഷ്യൽ കൊമേഴ്‌സ് സ്റ്റാർട്ടപ്പ് GlowRoad ഏറ്റെടുത്ത് ആമസോൺ

2025ഓടെ 10 ദശലക്ഷം ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുക എന്നതാണ് ഏറ്റെടുക്കലിലൂടെ ആമസോൺ ലക്ഷ്യമിടുന്നത്

ഏറ്റെടുക്കൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ ഇടപാടിൽ ഗ്ലോറോഡിന്റെ മൂല്യം 75 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ

ആമസോൺ, ഇന്ത്യയിൽ ഏറ്റെടുക്കുന്ന  ആദ്യത്തെ സോഷ്യൽ കൊമേഴ്‌സ് സ്റ്റാർട്ടപ്പാണ് GlowRoad

2017-ൽ സ്ഥാപിതമായ  GlowRoad 2,000 നഗരങ്ങളിലെ 20,000 പിൻകോഡുകളിലുടനീളം റീസെല്ലർമാരിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ വിതരണക്കാരെ സഹായിക്കുന്നു

വീട്ടമ്മമാരോ താൽക്കാലിക തൊഴിലാളികളോ വിദ്യാർത്ഥികളോ ആയ റീസെല്ലർമാരിലൂടെ കമ്പനി ടയർ II, III വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

പ്ലാറ്റ്‌ഫോമിൽ 6 ദശലക്ഷത്തിലധികം റീസെല്ലർമാർ  ഉണ്ടെന്ന് GlowRoad  അവകാശപ്പെടുന്നു

 ഒരു റീസെല്ലർ ഒരു മാസം 100 ഉൽപ്പന്നങ്ങൾ വിൽക്കുകയാണെങ്കിൽ പ്രതിമാസം 20,000 രൂപ വരെ സമ്പാദിക്കാമെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു

ഡീൽഷെയർ, സിറ്റിമാൾ, YouTube-ന്റെ ഉടമസ്ഥതയിലുള്ള സിംസിം എന്നിവയുമായാണ് മത്സരം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version