ഗവൺമെന്റിൽ നിന്നുള്ള പദ്ധതികളും പ്രൊജക്റ്റുകളും ചെയ്യാൻ വർക്ക് ഓർഡർ കിട്ടി. പക്ഷെ വർക്ക് തുടങ്ങാൻ കൈയ്യിൽ കാശില്ല എന്ന പ്രശ്നമുണ്ടോ. അത്തരം സാഹചര്യത്തിൽ പ്രവർത്തന ഫണ്ട് നൽകാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ തയ്യാറാണ്. വനിതാ സംരംഭകർക്ക് 15 ലക്ഷം രൂപ വരെയാണ് ഗവൺമെന്റ് പ്രൊജക്റ്റുകൾ ചെയ്യാനുള്ള ഫണ്ടായി അനുവദിക്കുക. കേരളത്തിലെ വനിതാസ്റ്റാർട്ടപ്പുകൾക്കാണ് സോഫ്റ്റ്ലോൺ സ്കീൽ സാമ്പത്തിക സഹായം ലഭിക്കുക. സോഫ്‌റ്റ് ലോണിന് 6% ലളിതമായ പലിശ ഉണ്ടായിരിക്കും, 1 വർഷത്തിനുള്ളിൽ അല്ലെങ്കിൽ പ്രോജക്‌റ്റ് പൂർത്തിയാകുമ്പോൾ പൂർണ്ണമായ സെറ്റിൽമെന്റോടെ തിരിച്ചടയ്‌ക്കണം. പർച്ചേസ് ഓർഡറിൽ വ്യക്തമാക്കിയിട്ടുള്ള പ്രൊഡക്റ്റോ, സേവനമോ ശരിയായി ഡെലിവറി ചെയ്യപ്പെടുന്നുവെന്ന് സ്റ്റാർട്ടപ്പ് ഉറപ്പാക്കണം. കേരള സ്റ്റാർട്ടപ്പ് മിഷൻ മാനേജർ, സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റിയുടെ ശുപാർശയ്ക്ക് അനുസൃതമായാണ് അപേക്ഷകൾ പരിഗണിക്കുക. അപേക്ഷ നൽകുന്ന സ്റ്റാർട്ടപ്പുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തവയാകണം. ഡിപിഐഐടിയുടെ സർട്ടിഫിക്കേഷനും കെഎസ്‌യുഎം യുണീക്ക് ഐഡിയുമുള്ള സ്റ്റാർട്ടപ്പുകൾക്ക് ലോണിന് അപേക്ഷിക്കാം. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംരംഭത്തിൽ ഭൂരിഭാഗം ഓഹരികളും ഉണ്ടെങ്കിൽ, സ്റ്റാർട്ടപ്പുകളുടെ കോഫൗണ്ടർമാരായ വനിതകൾക്കും വായ്പയ്ക്ക് അപേക്ഷിക്കാം. സംരംഭക, സ്റ്റാർട്ടപ് സ്കീമുകളും ഫണ്ടിംഗ് സാധ്യതകളും അറിയാൻ ചാനൽ അയാം ഡോട്ട് കോം സബ്സ്ക്രൈബ് ചെയ്യാം.
2 Comments
If you want to improve your familiarity simply keep visiting this
web site and be updated with the newest news
update posted here.
Here is my site: Slot Gacor
Hey there! This post could not be written any better!
Reading this post reminds me of my old room mate!
He always kept chatting about this. I will forward
this post to him. Fairly certain he will have a good read.
Thank you for sharing!
My site https://157.230.195.215/