വെള്ളമില്ലാതെ ശുചിത്വം പാലിക്കാൻ പ്രൊഡക്റ്റുമായി Clensta, an IIT Delhi-backed start-up
വെള്ളമില്ലാതെ നിങ്ങൾക്ക് കുളിക്കാൻ സാധിക്കുമോ?
അങ്ങനെയും ഒരു കാര്യം സാദ്ധ്യമാണെന്ന് തെളിയിക്കുകയാണ് CLENSTA എന്ന സ്റ്റാർട്ടപ്പ്. 2016ൽ പുനീത് ഗുപ്ത തുടക്കമിട്ട ക്ലെൻസ്റ്റ, വാട്ടർലെസ് ടെക്നോളജി പ്രോഡക്ടുകളിലൂടെ വ്യക്തിഗത ശുചിത്വം പാലിക്കാൻ സഹായിക്കുന്നു. ഐഐഎം കൽക്കട്ടയിൽ നിന്നും സെയിൽസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദമെടുത്ത പുനീത് ഗുപ്ത, യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയായ Honeywellലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട്, അനുദിനം വളരുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ആകൃഷ്ടനായ അദ്ദേഹം, MNCയിലെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തേയ്ക്ക് കടക്കാൻ തീരുമാനിച്ചു.

എട്ട് വർഷത്തോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ തൊഴിൽ ജീവിതത്തിൽ സിയാച്ചിൻ, കാർഗിൽ, ദ്രാസ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ ജോലി ചെയ്യുന്ന സൈനികരുടെ ശുചിത്വ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു.
ഇതിനൊരു പരിഹാരം എങ്ങനെ കണ്ടെത്തുമെന്ന ചിന്തയാണ് ഒടുവിൽ ക്ലെൻസ്റ്റ എന്ന സ്റ്റാർട്ടപ് തുടങ്ങാൻ പുനീതിന് പ്രേരണയായത്. സൈനികർ, രോഗികൾ, പ്രായമായവർ, സാഹസികത ഇഷ്ടപ്പെടുന്നവർ എന്നിവർക്ക് ശരിയായ ശുചിത്വം പാലിച്ചുകൊണ്ട്, കുളിക്കാൻ ഉപയോഗിക്കാവുന്ന വെള്ളമില്ലാത്ത ബോഡി ബാത്തും ഷാംപൂവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിനായി, ആൽക്കഹോൾ, മറ്റ് ഹാനികരമായ ചേരുവകൾ എന്നിവ ഇല്ലാത്ത ഒരു ലളിതമായ ഫോർമുല ക്ലെൻസ്റ്റ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ മുടിയിലും ശരീരത്തിലും നേരിട്ട് പുരട്ടുകയോ, മസാജ് ചെയ്യുകയോ,വെള്ളം ഉപയോഗിക്കാതെ ഒരു ടവൽ ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യാനാകും. ഡൽഹി ഐഐടിയിൽ ഇൻകുബേറ്റ് ചെയ്തിരിക്കുന്ന ക്ലെൻസ്റ്റ ലോകമാകമാനം സാനിദ്ധ്യം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്




ശുചിത്വവും ജല കാര്യക്ഷമതയും സംയോജിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത മെച്ചപ്പെടുത്തുകയാണ് ക്ലെൻസ്റ്റ ലക്ഷ്യമിടുന്നത്. അഫോഡബിളായ ഒരു ഹെൽത്ത്കെയർ ഉൽപ്പന്നം ഇന്ത്യൻ വിപണിയിലെത്തിക്കുക എന്നതായിരുന്നു ക്ലെൻസ്റ്റയുടെ ദൗത്യം. 25 ദശലക്ഷം ലിറ്ററോളം വെള്ളമാണ് ക്ലെൻസ്റ്റയുടെ വാട്ടർലെസ് ടെക്നോളജിയിലൂടെ വീടുകളും ആശുപത്രികളും പ്രതിവർഷം ലാഭിക്കുന്നത്. ക്ലെൻസ്റ്റയുടെ എല്ലാ ഉൽപ്പന്നങ്ങളും US ഫുഡ് ആന്റ് ഡ്രഗ്ഗ്സ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതാണ്.152 ഓളം രാജ്യങ്ങളിൽ ബ്രാൻഡ്, അതിന്റെ ഉൽപ്പന്നങ്ങൾക്ക് പേറ്റന്റുകൾ നേടിയിട്ടുണ്ട്, AIIMS, Medanta, RML ഉൾപ്പെടെ ഡൽഹിയിലെ പ്രധാന ആശുപത്രികളിൽ ക്ലെൻസ്റ്റയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയിലുടനീളമുള്ള വിവിധ ഫാർമസികളിലും ലഭ്യമാണ്. DRDO, ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി എന്നിവയിലും ഇവയ്ക്ക് വലിയ സ്വീകാര്യതയുണ്ട്.


കോവിഡ്കാലം ക്ലെൻസ്റ്റയെ സംബന്ധിച്ചിടത്തോളം വലിയൊരു വഴിത്തിരിവായിരുന്നു. ശുചിത്വ ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ,ക്ലെൻസ്റ്റ ഹാൻഡ് സാനിറ്റൈസറുകളും COVID-19 പ്രൊട്ടക്ഷൻ ലോഷനും പുറത്തിറക്കി.ലോഷൻ റീട്ടെയിൽ സ്റ്റോറുകളിലും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. പേറ്റന്റ് നേടിയ വാട്ടർലെസ് ടെക്നോളജി ഉപയോഗിച്ച് കമ്പനി ഉടൻ തന്നെ വെള്ളമില്ലാത്ത ടൂത്ത് പേസ്റ്റ്, കൊതുകിനെ അകറ്റുന്ന ബോഡി ബാത്ത്, വെള്ളമില്ലാത്ത സർജിക്കൽ വാഷ്, ആൽക്കഹോൾ രഹിത ഹാൻഡ് റബ് എന്നിവയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.