
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) അതിന്റെ ഇഷ്യു വലുപ്പം കുറയ്ക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, എൽഐസി ബോർഡ് ഇഷ്യു വലുപ്പം 5 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം വിപണിയിൽ സൃഷ്ടിച്ച അനിശ്ചിതാവസ്ഥ കാരണമാണ് ഇഷ്യു വലുപ്പം കുറയ്ക്കാൻ തീരുമാനിച്ചത്.31.6 കോടി ഓഹരികൾ വിറ്റഴിക്കാനായിരുന്നു നേരത്തെ സർക്കാർ ആഗ്രഹിച്ചിരുന്നതെങ്കിലും ഇപ്പോളത് 22 കോടിയാക്കി കുറച്ചുഅതേസമയം, മെയ് ആദ്യവാരം എൽഐസിയുടെ ഐപിഒ വിപണിയിലെത്താൻ സാധ്യതയുണ്ട്. പുതുക്കിയ ഇഷ്യൂ വലുപ്പം, ലോഞ്ച് തീയതികൾ, ഇഷ്യൂ വില, പോളിസി ഹോൾഡർമാർക്കും ജീവനക്കാർക്കും സർക്കാർ കിഴിവ് തുടങ്ങിയ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. 13 ലക്ഷത്തിലധികം വ്യക്തിഗത ഏജന്റുമാരും 29 കോടി പോളിസി ഉടമകളും എൽഐസിക്കുണ്ട്.
280 ദശലക്ഷത്തിലധികം പോളിസികളുമായി രാജ്യത്തെ ഇൻഷുറൻസ് മേഖലയിലെ അതികായനാാണ് LIC.