ബഹിരാകാശത്ത് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കാനുളള പദ്ധതിയുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് Manastu Space.
മുംബൈ ആസ്ഥാനമായുള്ള Manastu Space കാര്യക്ഷമമായ പ്രൊപ്പൽഷൻ സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ടെക്നോളജികളിൽ പ്രവർത്തിക്കുന്നു.
ഉപഗ്രഹങ്ങൾക്കായി പരമ്പരാഗത പ്രൊപ്പല്ലന്റിന് വിപരീതമായി ഹരിത ഇന്ധനം ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സിസ്റ്റമാണ് വികസിപ്പിച്ചിരിക്കുന്നത്.
ഐഐടി-ബോംബെയിലെ പൂർവ്വ വിദ്യാർത്ഥികളായ തുഷാർ ജാദവും അഷ്ടേഷ് കുമാറും ചേർന്ന് ആരംഭിച്ച സ്റ്റാർട്ടപ്പാണ് Manastu Space.
നിലവിലെ ഇന്ധനമായ hydrazine വിഷാംശമുളളതും അർബുദത്തിന് കാരണമാകുന്നതുമാണ്.
ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് സ്റ്റാർട്ടപ്പ് ഒരു പ്രൊപ്പല്ലന്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സ്റ്റാർട്ടപ്പ് വികസിപ്പിച്ച പ്രൊപ്പൽഷൻ സിസ്റ്റം നിലവിൽ ഉപയോഗിക്കുന്നതിനേക്കാൾ 20 ശതമാനം കൂടുതൽ കാര്യക്ഷമമാണ്.