ജമ്മു കാശ്മീരിന്റെ അതിർത്തി ജില്ലയായ സാംബയിലെ  Palli എന്ന ഉൾഗ്രാമം രാജ്യത്തെ ആദ്യത്തെ ‘കാർബൺ ന്യൂട്രൽ പഞ്ചായത്തായി’ മാറി.പള്ളിയിലെ 500KV സോളാർ പ്ലാന്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇത് ഏകദേശം മൂന്നാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് സമയത്തിനുള്ളിലാണ് നിർമാണം പൂർത്തിയായത്.  കാർബൺ ന്യൂട്രലായി രാജ്യത്തിന് വഴികാട്ടിയിരിക്കുകയാണ് പള്ളിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ ഗ്രാമ ഊർജ സ്വരാജിന്റെ കീഴിലാണ് പദ്ധതി നിർമാണം പൂർത്തീകരിച്ചത്.

340 വീടുകളിലേക്ക് ക്ലീൻ എനർജി

മൊത്തം 6,408 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്ഥാപിച്ചിരിക്കുന്ന 1,500 സോളാർ പാനലുകൾ പഞ്ചായത്തിലെ 340 വീടുകൾക്ക് ക്ലീൻ എനർ‌ജി നൽകും. റെക്കോർഡ് സമയത്തിനുള്ളിൽ 2.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് അധികൃതർ പറഞ്ഞു. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പ്രാദേശിക പവർ ഗ്രിഡ് സ്റ്റേഷൻ വഴി  ഗ്രാമത്തിലേക്ക് വിതരണം ചെയ്യും. പ്രതിദിനം 2,000 യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമുളളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version