2013ൽ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമായി മാറിയശേഷം ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാംസ്ക്കാരിക മേഖലകളിൽ പ്രധാന സാന്നിധ്യമാണെങ്കിലും ലാഭത്തിന്റെ കാര്യത്തിൽ ഇതുവരെയായും സ്ഥിരത കൈവരിക്കാത്ത പ്ലാറ്റ്ഫോമാണ് ട്വിറ്റർ. 44 ബില്യൺ ഡോളർ വാഗ്ദാനം നൽകി ശതകോടീശ്വരനായ ഇലോൺ മസ്ക്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. എന്നാൽ 2022 ഏപ്രിൽ മാസമാദ്യം നടന്ന TED2022 കോൺഫറൻസിൽ, ഇത് പണം സമ്പാദിക്കാനുള്ള ഒരു മാർഗമല്ലെന്നും പരമാവധി വിശ്വസനീയവും വിശാലവുമായ ഒരു പൊതു പ്ലാറ്റ്‌ഫോം ഉണ്ടായിരിക്കുന്നത് നാഗരികതയുടെ ഭാവിക്ക് വളരെ പ്രധാനമാണെന്നും മസ്ക്ക് വ്യക്തമാക്കിയിരുന്നു.

പ്രധാന വരുമാനം പരസ്യങ്ങളിലൂടെ

ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഒമ്പത് വർഷത്തിൽ താഴെയായി ലിസ്റ്റ് ചെയ്‌തിരിക്കുന്ന ട്വിറ്റർ, 2018-ലും 2019-ലും 1 ബില്യൺ ഡോളറിലധികം ലാഭം നേടിയത് ഒഴിച്ചാൽ പിന്നീട് നഷ്ടം മാത്രമാണ് രേഖപ്പെടുത്തിയത്. ഉപയോക്താക്കളിൽ നിന്നുള്ളതിനെക്കാൾ കൂടുതൽ വരുമാനം ട്വിറ്റർ നേടുന്നത് പരസ്യങ്ങളിലൂടെയാണ്. 2021 അവസാനം, പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങൾക്ക് വീക്ഷിക്കുന്ന 217 ദശലക്ഷം മോണിറ്റൈസബിൾ ഉപയോക്താക്കൾ തങ്ങൾക്കുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു.

ട്വിറ്റർ ലാഭകരമാക്കാൻ മസ്ക്കിനാകുമോ?

ട്വിറ്ററിൽ നിന്നുള്ള ബിസിനസ്സ് സാധ്യതകൾ മസ്ക്കിന്റെ പ്രധാന ആശങ്കയല്ലെങ്കിലും, ഏറ്റെടുക്കലിനായുള്ള പണം സ്വന്തം ഫണ്ടിൽ നിന്നാണെന്നതു കൊണ്ടുതന്നെ ട്വിറ്ററിന്റെ സാമ്പത്തിക നേട്ടത്തെ പൂർണ്ണമായും തള്ളിക്കളയാനും മസ്ക്കിനാകില്ല. ട്വിറ്റർ വരുമാനത്തിൽ എങ്ങനെ വർദ്ധനവുണ്ടാക്കുമെന്നതിൽ നിലവിൽ മസ്ക്കിന്റെ പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. ട്വിറ്ററിന്റെ പെയ്ഡ് പ്ലാറ്റ്ഫോമായ ട്വിറ്റർ ബ്ലൂവിൽ ചേരാനുള്ള പേയ്മെന്റിൽ കുറവുവരുത്തുമെന്ന് അടുത്തിടെ ഇലോൺ മസ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം തന്നെ അത് പിൻവലിച്ചു.നിലവിലുള്ള തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ് വരുമാന വർദ്ധനവിനുള്ള മറ്റൊരു മാർഗ്ഗം. 2021 അവസാന ത്തോടെ, സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ട്വിറ്റർ ലോകമെമ്പാടും 7,500 പേർക്ക് ജോലി നൽകി.ഉപയോക്തൃ വളർച്ച ത്വരിതപ്പെടുത്താനും പരസ്യ വരുമാനം വർധിപ്പിക്കാനും പ്ലാറ്റ്‌ഫോമിലേക്ക് പുതിയ പണമടച്ചുള്ള സവിശേഷതകൾ ചേർക്കാനുമുള്ള പരിശ്രമങ്ങൾ ഇലോൺ മസ്ക്ക് തുടരുകയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version