ആമസോണിനെയും വാൾമാർട്ടിനെയും നേരിടാൻ ഓപ്പൺ ഇ-കൊമേഴ്സ് നെറ്റ്വർക്ക് അവതരിപ്പിക്കാൻ ഇന്ത്യ
അതിവേഗം വളരുന്ന ഇ-കൊമേഴ്സ് വിപണിയിൽ യുഎസ് കമ്പനികളുടെ ആധിപത്യം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം
ഡിജിറ്റൽ കൊമേഴ്സിനായി ഒരു ഓപ്പൺ നെറ്റ്വർക്ക് ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി
30 ദശലക്ഷം വിൽപ്പനക്കാരെയും 10 ദശലക്ഷം വ്യാപാരികളെയും ഓൺലൈനിൽ ഉൾപ്പെടുത്താനാണ് ONDC പദ്ധതി ലക്ഷ്യമിടുന്നത്
ഓഗസ്റ്റിൽ കുറഞ്ഞത് 100 നഗരങ്ങളിലും പട്ടണങ്ങളിലും ONDC വ്യാപിപ്പിക്കാനാണ് പദ്ധതി
നിയമ ലംഘനങ്ങൾ ആരോപിച്ച് ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ആഭ്യന്തര വിൽപ്പനക്കാർക്കിടയിൽ ആന്റിട്രസ്റ്റ് റെയ്ഡ് നടത്തിയിരുന്നു
റെയ്ഡുകളെ കുറിച്ചും ONDC യെകുറിച്ചും ആമസോണോ വാൾമാർട്ടോ പ്രതികരിച്ചിട്ടില്ല
പ്ലാറ്റ്ഫോമിലെ വില നിർണയത്തിലും ലവിൽപ്പനക്കാർക്ക് മുൻഗണന നൽകിയും ആമസോണും വാൾമാർട്ടും നിയമലംഘനം നടത്തുന്നുവെന്ന് റീട്ടെയിലർമാരുടെ സംഘടന ആരോപിച്ചിരുന്നു
എന്നാൽ എല്ലാ ഇന്ത്യൻ നിയമങ്ങളും പാലിക്കുന്നുവെന്നായിരുന്നു ആമസോണിന്റെയും വാൾമാർട്ടിന്റെയും പ്രതികരണം