സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള ആക്സിലറേറ്റര്‍ പരിപാടിയില്‍ അച്ചാര്‍ സംരംഭം ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ആദ്യ യൂണികോണായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്
പത്തു വയസ്സുകാരി ഡൈനേഷ്യ, സെറിബ്രല്‍ പാള്‍സി രോഗം മൂലം വീല്‍ചെയറിൽ ലോട്ടറിക്കച്ചവടം നടത്തുന്ന അശ്വതി
വ്ളോഗറും സെറിബ്രല്‍പാള്‍സി രോഗിയുമായ ശ്രീക്കുട്ടന്‍ എന്നിവരെ ഉള്‍പ്പെടുത്തി മാജിക്കിള്‍സ് എന്ന അച്ചാര്‍ സംരംഭമാണ് ആരംഭിച്ചത്
ആക്സിലറേറ്റര്‍ പരിപാടിയില്‍ ആറാമത്തെ സ്റ്റാര്‍ട്ടപ്പായി മാജിക്കിള്‍സിനെയും ഉള്‍പ്പെടുത്തി
കൊച്ചിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഫിന്‍ടെക് സമ്മിറ്റിലായിരുന്നു ഓപ്പണ്‍ ഈ പ്രഖ്യാപനം നടത്തിയത്
വെറും ജീവകാരുണ്യ പ്രവര്‍ത്തനം മാത്രമായി ഇതിനെ ഒതുക്കാനാകില്ലെന്ന് ഓപ്പൺ കോഫൗണ്ടറും സിഒഒയുമായ മേബിള്‍ ചാക്കോ പറഞ്ഞു
ഉത്പന്നം വികസിപ്പിക്കാനും വിപണന തന്ത്രം രൂപീകരിക്കാനുമുള്ള എല്ലാ സഹായങ്ങളും ആക്സിലറേഷന്‍ പരിപാടിയിലൂടെ ഓപ്പണ്‍ നല്‍കും
20 ലക്ഷം രൂപ ധനസഹായത്തിനൊപ്പം വിദഗ്ധോപദേശം, അടിസ്ഥാന സൗകര്യ സഹായം എന്നിവയെല്ലാം നൽകുമെന്ന് മേബിള്‍ ചാക്കോ അറിയിച്ചു
നാരങ്ങ, മീന്‍, വെളുത്തുള്ളി എന്നീ അച്ചാറുകളാണ് വിപണിയിലിറക്കാന്‍ പോകുന്നത്