ട്രെയിനുകളിൽ Baby Berth അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ
ചില ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നോർത്തേൺ റെയിൽവേ ബേബി ബെർത്ത് അവതരിപ്പിച്ചത്
സ്ത്രീകൾക്കായി നീക്കിവച്ചിട്ടുള്ള ലോവർ ബർത്തുകളോട് ചേർന്നാണ് ബേബി ബർത്തെന്നതിനാൽ കുട്ടികൾക്ക് അമ്മയ്ക്കൊപ്പം അസൗകര്യമില്ലാതെ യാത്ര ചെയ്യാം
ശിശുക്കൾക്കുള്ള സീറ്റിന് റെയിൽവേ അധിക നിരക്ക് ഈടാക്കില്ല
ലഖ്നൗ മെയിലിന്റെ ത്രീ ടയർ എസി കോച്ചിൽ ഒരു ബേബി ബെർത്തും അവതരിപ്പിച്ചതായി നോർത്തേൺ റെയിൽവേ ട്വീറ്റ് ചെയ്തു
വൈകാതെ ബേബി ബർത്ത് സൗകര്യം മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും
കുട്ടി വീഴാതിരിക്കാൻ അതീവ ജാഗ്രതയിലാണ് ബേബി ബർത്ത് സജ്ജീകരിച്ചിരിക്കുന്നത്
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ, ഗർഭിണികൾ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകൾ എന്നിവർക്ക് ലോവർ ബർത്ത് നൽകും
റിസർവേഷൻ ബെർത്തുകളുടെ വീതി കുറവായതിനാൽ ചെറിയ കുട്ടികളുമായി സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്