ഷാർക്ക് ടാങ്കിൽ നിക്ഷേപം നേടിയ മലയാളി സ്റ്റാർട്ടപ് | Brainwired | Agritech Startup

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ബിസിനസ് റിയാലിറ്റി ഷോ, ഷാർക്ക് ടാങ്കിന്റെ ഇന്ത്യൻ എഡിഷൻ, സീസൺ വണ്ണിൽ ഒരു മലയാളി സ്റ്റാർട്ട്പ് തിളങ്ങിയത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. 5% ഇക്വിറ്റിക്ക് 50 ലക്ഷം ഷാർക്ക് ടാങ്കിൽ നിക്ഷേപകരോട് ആവശ്യപ്പെട്ട ആ മലയാളി യുവാക്കൾ ഒടുവിൽ അവസാന ഡീലിൽ 60 ലക്ഷം രൂപ സ്വന്തമാക്കി.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Brainwired എന്ന അഗ്രിടെക് സംരംഭമാണ് നിക്ഷേപകരുടെ ശ്രദ്ധ നേടിയ ആ സ്റ്റാർട്ടപ്. Ashneer Grover, Peyush Bansal, Namita Thapar, Aman Gupta എന്നിവരാണ് Brainwiredൽ നിക്ഷേപിച്ചത്. കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന Brainwired ശ്രീശങ്കർ എസ് നായർ, റോമിയോ പി ജെറാർഡ് എന്നിവർ ഫൗണ്ടർമാരായ സ്റ്റാർട്ടപ്പാണ്.

കൊച്ചിയിലെ ടോക്ക്എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഒന്നാം വർഷ എൻജിനീയറിങ് പഠനത്തിനിടെയാണ് റോമിയോയും ശ്രീശങ്കറും സംരംഭകത്വത്തിലേക്ക് തിരിയുന്നത്. Brainwired ലോഞ്ച് ചെയ്യുന്നതിനുമുമ്പ് അവർ Jio, Byju’s എന്നിവയിൽ ഒരു വർഷം പ്രവർത്തിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു Brainwired-ന് തുടക്കം കുറിക്കുന്നത്. കന്നുകാലികളുടെ ആരോഗ്യം തത്സമയം നിരീക്ഷിക്കുകയും കർഷകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ട്രാക്കിംഗ് സംവിധാനമായ WeSTOCK ആണ് Brainwired സ്റ്റാർട്ടപ്പിന്റെ പ്രൊഡക്റ്റ്.

‌ഇന്റർനെറ്റ് ഓഫ് തിംഗ്സ് അടിസ്ഥാനമാക്കിയ ഇയർ ടാഗും, ഡാറ്റ ശേഖരിക്കാൻ ഒരു സെൻട്രലൈസ്ഡ് റീഡറും പ്രോഡക്ടിനുണ്ട്. രോഗബാധിതരും ഗർഭിണികളുമായ കന്നുകാലികളെ തിരിച്ചറിയുന്നതിനും അതനുസരിച്ച് കർഷകർക്ക് മുന്നറിയിപ്പ് നൽകുന്നതിനും ഇത് സഹായിക്കുന്നു. കർഷകന് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കൺസൾട്ടേഷനായി ഓൺലൈൻ പിന്തുണയും നൽകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനിലാണ് സ്റ്റാർട്ടപ്പ് ആദ്യമായി ഇൻകുബേറ്റ് ചെയ്തത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ഇൻകുബേറ്റർ Huddle-ൽ നിന്ന് സപ്പോർട്ട് ലഭിച്ചത് Brainwired സ്റ്റാർട്ടപ്പിന് ഫണ്ട് റെയ്സ് ചെയ്യുന്നതിന് സഹായകരമായി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version