ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയുടെ നിർമ്മാണത്തിനായി ചൈനയെ പിന്തളളി ആപ്പിൾ ഇന്ത്യയെയും വിയറ്റ്നാമിനെയും തിരഞ്ഞെടുക്കുമെന്ന് റിപ്പോർട്ട്
ചൈനയിലെ കോവിഡ് മാനദണ്ഡങ്ങളിൽ ഷാങ്ഹായിലും മറ്റ് നഗരങ്ങളിലും ഏർപ്പെടുത്തിയ ലോക്ക്ഡൗണുകൾ കമ്പനിയുടെ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയിരുന്നു
ഇതാണ് ചൈനയ്ക്ക് പുറത്തുളള രാജ്യങ്ങളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണർ റിപ്പോർട്ട് ചെയ്യുന്നു
ഇന്ത്യയും വിയറ്റ്നാമുമാണ് നിർമാണത്തിനായി ആപ്പിൾ പരിഗണിക്കുന്നത്
നിലവിൽ ആഗോളതലത്തിൽ വിൽക്കുന്ന ഐഫോണിന്റെ 3.1ശതമാനം ഇന്ത്യയിലാണ് നിർമിക്കുന്നത്
ഇന്ത്യയില്‍ കരാടിസ്ഥാനത്തില്‍ നിര്‍മാണം നടത്തുന്ന ഫോക്സ്കോണ്‍, വിസ്ട്രണ്‍, പെഗാട്രോൺ എന്നിവയുമായി ആപ്പിൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്
ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയുൾപ്പെടെ 90 ശതമാനത്തിലധികം ആപ്പിൾ ഉൽപ്പന്നങ്ങളും ചൈനയിൽ നിർമ്മിക്കുന്നത് പുറത്തുനിന്നുള്ള കരാറുകാരാണ്
ചൈനയിലെ കോവിഡ് ക്രമീകരണങ്ങളിൽ നിർമാണം തടസ്സപ്പെട്ടതിനാൽ 800 കോടി ഡോളർ നഷ്ടമാണ് ആപ്പിൾ നിലവിൽ പ്രതീക്ഷിക്കുന്നത്
ചൈനയ്ക്ക് പുറത്ത് മതിയായ യോഗ്യതയുളള ജോലിക്കാരെ ലഭിക്കുന്ന രാജ്യമായാണ് ഇന്ത്യയെ കമ്പനി വിലയിരുത്തുന്നത്