100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്ലയുടെ ബാറ്ററി ഗവേഷണ സംഘം
കാനഡയിലെ ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ടെസ്ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് പ്രബന്ധം പുറത്തിറക്കിയത്
ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളായ ജെഫ് ഡാനും ഗവേഷണത്തിൽ സഹകരിച്ചുവെന്ന് ഇലക്ട്രെക്ക്
റിപ്പോർട്ട് ചെയ്യുന്നു
100 വർഷം നീണ്ടുനിൽക്കുന്ന നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചാണ് പ്രബന്ധം പറയുന്നത്
നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജ്ജിംഗും ഊർജ്ജസാന്ദ്രതയും നല്കുന്നതാണ് പുതിയ ബാറ്ററി ടെക്നോളജി
ലിഥിയം-അയൺ ബാറ്ററികളെ അപേക്ഷിച്ച് തനതായ രാസഘടനയുള്ള ഈ ബാറ്ററികളുടെ ആയുസ് 100 വർഷം വരെ നീണ്ടു നിൽക്കാം
ബാറ്ററി ചാർജ്ജ് ചെയ്യുമ്പോഴുളള താപനില കുറയ്ക്കാനാകുമെന്നും പ്രബന്ധം പറയുന്നു
ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന കണ്ടുപിടിത്തമാണ് ഗവേഷകർ നടത്തിയിട്ടുളളത്